Image

കേളി ഇടപെടലിലൂടെ ഷാനവാസ് നാടണഞ്ഞു

Published on 21 February, 2017
കേളി ഇടപെടലിലൂടെ ഷാനവാസ് നാടണഞ്ഞു

 
റിയാദ്: കേളി ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഷാനവാസ് നാടണഞ്ഞു. ഒരു വര്‍ഷം മുന്‍പാണ് ഹൗസ് െ്രെഡവര്‍ വീസയില്‍ മലപ്പുറം ജില്ലയിലെ കാഞ്ഞിരപ്പുഴ സ്വദേശി പറന്പില്‍ പീടികയില്‍ ഷാനവാസ് റിയാദിലെത്തിയത്. അഞ്ചു മാസത്തോളം ഹൗസ് െ്രെഡവറായി ജോലി ചെയ്തിട്ടും സ്‌പോണ്‍സര്‍ െ്രെഡവിംഗ് ലൈസന്‍സ് എടുത്തു നല്‍കുകയോ ശന്പളം നല്‍കുകയോ ചെയ്തില്ല. 

തുടര്‍ന്നു എംബസിയില്‍ പരാതി നല്‍കുകയും എംബസിയുടെ നിര്‍ദ്ദേശപ്രകാരം ലേബര്‍ ഓഫീസില്‍ പരാതിപ്പെടുകയും ചെയ്തു. കഴിഞ്ഞ മൂന്നു മാസമായി കേസുമായി നടന്ന ഷാനവാസിന് പിന്നീട് അറിയാന്‍ കഴിഞ്ഞത് സ്‌പോണ്‍സര്‍ തന്നെ ഹുറൂബ് ആക്കുകയും ലേബര്‍ കോടതിയിലെ കേസ് തന്റെ അറിവില്ലാതെ പിന്‍വലിക്കുകയും ചെയ്തിരിക്കുന്നു എന്ന വിവരമാണ്. ലേബര്‍ കോടതിയില്‍ കേസ് കാണാതായപ്പോള്‍ വീണ്ടും പുതിയ പരാതി സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം കിട്ടിയത്. ജോലിയും ശന്പളവുമില്ലാതെ കഴിഞ്ഞ എട്ടു മാസത്തോളമായി സുഹൃത്തുക്കളുടെ സഹായത്തോടെ കഴിഞ്ഞിരുന്ന ഷാനവാസിന് ഇനിയും ഇവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ കേളി പ്രവര്‍ത്തകനായ സമദ് അരീക്കോടിനെ ബന്ധപ്പെട്ട് തന്റെ അവസ്ഥ വിവരിക്കുകയായിരുന്നു. തുടര്‍ന്നു കേളി കേന്ദ്രജീവകാരുണ്യവിഭാഗം കണ്‍വീനര്‍ കാപ്പില്‍ ബാബുരാജിന്റെ സഹായത്തോടെ എംബസിയില്‍ നിന്ന് ആവശ്യമായ രേഖകള്‍ ശരിയാക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ഷാനവാസിന് നാട്ടിലേക്ക് തിരിച്ചുപോകാനായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക