Image

എംജിഎം അലൂംനി കുവൈത്ത് ചാപ്റ്റര്‍ പിക്‌നിക്കും കുടുംബസംഗമവും

Published on 21 February, 2017
എംജിഎം അലൂംനി കുവൈത്ത് ചാപ്റ്റര്‍ പിക്‌നിക്കും കുടുംബസംഗമവും
കുവൈത്ത് സിറ്റി: മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും പരിശുദ്ധ പരുമല തിരുമേനിയാല്‍ 1902 ല്‍ സ്ഥാപിതമായ തിരുവല്ല എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ എംജിഎം അലൂംനി കുവൈത്ത് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കായി പിക്‌നിക്കും കുടുംബസംഗമവും സംഘടിപ്പിച്ചു. 

ഫെബ്രുവരി 16, 17 തീയതികളില്‍ വഫ്ര ഫാം ഹൗസില്‍ നടന്ന പരിപാടി പ്രസിഡന്റ് ഷിബു ജോണി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ.എസ്. വര്‍ഗീസ് പ്രസിഡന്റ്, ഷിബു ജോണി, സെക്രട്ടറി മനോജ് ഏബ്രാഹാം, വൈസ് പ്രസിഡന്റ് സൂസന്‍ സോണിയ മാത്യു, പിക്‌നിക്ക് ജനറല്‍ കണ്‍വീനര്‍ ജോസ് പി. ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. 

തുടര്‍ന്ന് രാത്രിയിലും പകലുമായി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങള്‍ നടത്തി. സമാപനയോഗത്തില്‍ വിജയികള്‍ക്ക് കെ.വി. വര്‍ഗീസ് കട്ടപ്പുറത്ത് സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ എവറോളിംഗ് ട്രോഫിയും വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പിക്‌നിക്ക് ജനറല്‍ കണ്‍വീനര്‍ ജോസ് പി. ജോസഫ്, കെ.എസ്. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക