Image

ഫ്‌ളോറിഡ മലയാളി സമാജം നേതൃത്വമേകുന്ന ഇന്‍ഡോ അമേരിക്കന്‍ വേദി

ബിനോയി സെബാസ്റ്റ്യന്‍ Published on 23 February, 2012
ഫ്‌ളോറിഡ മലയാളി സമാജം നേതൃത്വമേകുന്ന ഇന്‍ഡോ അമേരിക്കന്‍ വേദി
മയാമി(ഫ്‌ളോറിഡ): ലോകോത്തര ഇന്‍ഡ്യന്‍ വ്യവസായികളുടെ സഹകരണത്തോടെ കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളാറിഡ പ്രഥമ അര്‍ദേശീയ ഇന്‍ഡ്യന്‍ ആന്റ്‌ അമേരിക്കന്‍ ഫെസ്റ്റ്‌ ഇന്‍വെസ്റ്റേഴ്‌സ്‌ മീറ്റ്‌ മാര്‍ച്ച്‌ 31ന്‌ നടത്തുന്നു.

അമ്പത്തിരണ്ടാം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി പെമ്പൃക്ക്‌ പൈന്‍ സിറ്റി ഒരുക്കുന്ന പത്തു ദിവസത്തെ
ആഘോഷപരിപാടികളില്‍ അഭിനന്ദന സുചകമായി സമാപനസമ്മേളനത്തിനു നേതൃത്വമേകുന്ന മലയാളി സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനകള്‍ ഒത്തു ചേരുന്നു. എണ്‍പതു ഏക്കറോളം വരുന്ന പെംബൃക്ക്‌ നഗരത്തില്‍ അരങ്ങേറുന്ന പത്തു ദിവത്തെ കാര്‍ണിവലില്‍ വിവിധ രാജ്യങ്ങളിലെ കലാ സാംസ്‌ക്കാരിക പരിപാടികളുടെ വേദികളും ഭക്ഷണപ്രദര്‍ശനശാലകളും ബിസിനസ്‌ ക്രയവിക്രയസൗകര്യങ്ങളുമുണ്ടായിരിക്കും.

ബിസിനസ്‌ കിക്കോഫ്‌ പരിപാടികളുടെ ഉദ്‌ഘാടനം പ്രഥമ രജിസ്‌ട്രേഷന്‍ മുന്‍ പ്രസിഡന്റ്‌ ജോണ്‍ ടൈറ്റസ്‌ ടോമി കുന്നേലിനു നല്‍കി നിര്‍ഹിച്ചു. സേവി മാത്യു, ഡോ.തോമസ്‌ പനവേലില്‍, ജോസഫ്‌ ജെയിംസ്‌, കുഞ്ഞമ്മ കോശി, കാര്‍ണിവല്‍ കണ്‍വീനര്‍ സന്‍ജയ്‌ നടുപ്പറമ്പില്‍, ചീഫ്‌ കോര്‍ഡിനേറ്റര്‍ ബാബു കല്ലിടുക്കില്‍,മത്തായി വെമ്പാല തുടങ്ങിയവര്‍ സംസാരിച്ചു. ഷൈനി ആന്റണി സ്വാഗതവും ബോബി സി മാത്യൂ നന്ദിയും പറഞ്ഞു. ജോണ്‍സണ്‍ മാത്യു ആയിരുന്നു അവതാരകന്‍. സമാജം പ്രസിഡന്റ്‌ അഡ്വ.ജോയി കുറ്റിയാനി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയേകി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 954 448 6330, www.indianamericanfest.com
ഫ്‌ളോറിഡ മലയാളി സമാജം നേതൃത്വമേകുന്ന ഇന്‍ഡോ അമേരിക്കന്‍ വേദി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക