Image

സ്‌കൂള്‍ വിദ്യാര്‍ഥിനികളില്‍ പ്രേമബന്ധങ്ങള്‍ ചെറുക്കാന്‍ നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ പിന്‍വലിച്ചു

Published on 22 February, 2017
സ്‌കൂള്‍ വിദ്യാര്‍ഥിനികളില്‍  പ്രേമബന്ധങ്ങള്‍ ചെറുക്കാന്‍ നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനികല്‍ പ്രേമബന്ധങ്ങളില്‍ അകപ്പെടാനുള്ള പ്രവണതകള്‍ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ പാലക്കാട്‌ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. 

സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അറിവോടെയായിരുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

കുട്ടികള്‍ പ്രേമങ്ങളില്‍ അകപ്പെടാനുള്ള പ്രവണതകള്‍ ചെറുക്കുന്നതിന്‌ പെണ്‍ കുട്ടികള്‍ക്ക്‌ അവബോധം നല്‍കണമെന്ന്‌ നിര്‍ദേശിക്കുന്നതായിരുന്ന സര്‍ക്കുലര്‍. ഇതിനായി ഹ്രസ്വചിത്രപ്രദര്‍ശനങ്ങളും ക്ലാസുകളും നടത്താനായിരുന്നു നിര്‍ദേശം.


വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയില്ലാതെ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതു സംബന്ധിച്ച്‌ പാലക്കാട്‌ വിദ്യാഭ്യാസ ഉപഡയറക്ടറോട്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

പാലക്കാട്‌ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നല്‍കിയ വിശദീകരണത്തില്‍ പൊലീസ്‌ ഇന്റലിജന്‍സ്‌ എ.ഡി.ജി.പി എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്‌ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ച പ്രകാരമാണ്‌ അത്തരം ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നാണ്‌ അറിയിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക