Image

വിശ്വാസദീപ്‌തിയില്‍ വിഭൂതി ആചരിച്ചു

ജയിന്‍ മാക്കീല്‍ Published on 23 February, 2012
വിശ്വാസദീപ്‌തിയില്‍ വിഭൂതി ആചരിച്ചു
ചിക്കാഗോ: ചിക്കാഗോയിലെ ക്‌നാനായ കത്തോലിക്കാ ദേവാലയങ്ങളില്‍ വിശ്വാസദീപ്‌തിയില്‍ വിഭൂതി ആചരിച്ചുകൊണ്ട്‌ ക്‌നാനായ ക്രൈസ്‌തവര്‍ അമ്പത്‌ നോമ്പിന്‌ തുടക്കംകുറിച്ചു. സീറോ മലബാര്‍ ആചാര പ്രകാരം പേത്തറത്തായുടെ പിറ്റേന്ന്‌ തിങ്കളാഴ്‌ചയാണ്‌ ഉപവാസത്തിന്റേയും പ്രാര്‍ത്ഥനയുടേയും ദിനങ്ങളായ നോമ്പുകാലത്തിലേക്ക്‌ പ്രവേശിച്ചുകൊണ്ട്‌ കുരിശുവര തിരുനാള്‍ ആഘോഷിച്ചത്‌.

മോര്‍ട്ടണ്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ഇടവകയില്‍ വികാരി ഫാ. ഏബ്രഹാം മുത്തോലത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കുരിശുവര തിരുനാളില്‍ അനേകം വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു. ക്രിസ്‌തുവിന്റെ പീഡാനുഭവത്തില്‍ നിന്നും ആര്‍ജ്ജവം ഉള്‍ക്കൊണ്ട്‌, ആത്മീയ വളര്‍ച്ചയ്‌ക്ക്‌ മുന്‍തൂക്കം കൊടുക്കേണ്ട കാലമാണ്‌ നോമ്പുകാലം എന്ന്‌ അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ ഉത്‌ബോധിപ്പിച്ചു. ഭോജ്യങ്ങള്‍ വര്‍ജ്ജിക്കുന്നതോടൊപ്പം, തിന്മയെ വര്‍ജ്ജിച്ച്‌ ശാരീരികവും, ആത്മീയവുമായ വിശുദ്ധീകരണത്തിന്‌ ക്രൈസ്‌തവര്‍ മുന്‍തൂക്കം നല്‍കണമെന്ന്‌ അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

അമ്പത്‌ നോമ്പിലെ വെള്ളിയാഴ്‌ചകളില്‍ ചിക്കാഗോയിലെ ഇരു ക്‌നാനായ ദേവാലയങ്ങളിലും വൈകുന്നേരങ്ങളില്‍ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന്‌ സ്ലീവാ പാതയുണ്ടായിരിക്കുന്നതാണെന്ന്‌ പള്ളിക്കാര്യത്തില്‍ നിന്നും അറിയിക്കുന്നു.

(ഫോട്ടോ: ലിന്‍സ്‌ കൈതമല)
വിശ്വാസദീപ്‌തിയില്‍ വിഭൂതി ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക