Image

നടിയെ തട്ടിക്കൊണ്ടു പോയ കേസ്‌: തന്റെ പേര്‌ വലിച്ചിഴയ്‌ക്കുന്നത്‌ വേദനയുണ്ടാക്കുന്നു, സിദ്ധാര്‍ത്ഥ്‌ ഭരതന്‍

Published on 22 February, 2017
നടിയെ തട്ടിക്കൊണ്ടു പോയ കേസ്‌: തന്റെ പേര്‌ വലിച്ചിഴയ്‌ക്കുന്നത്‌ വേദനയുണ്ടാക്കുന്നു, സിദ്ധാര്‍ത്ഥ്‌ ഭരതന്‍

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒരു പ്രതിയെ കൊച്ചിയിലെ നടനും സംവിധായകനുമായ ആളുടെ ഫ്‌ളാറ്റില്‍ നിന്നും പിടികൂടിയതായി വാര്‍ത്ത വന്നിരുന്നു. 

പ്രതിയെ പിടികൂടിയത്‌ സിദ്ധാര്‍ത്ഥ്‌ ഭരതന്റെ ഫ്‌ളാറ്റില്‍ നിന്നാണ്‌ എന്ന വിധത്തിലായിരുന്നു വാര്‍ത്തകള്‍ പരന്നത്‌. എന്നാല്‍തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ വാസ്‌തവ വിരുദ്ധമാണെന്നാണ്‌ സിദ്ധാര്‍ത്ഥ്‌ ഭരതന്‍ പ്രതികരിക്കുന്നത്‌.

കേസിലേക്ക്‌ തന്റെ പേര്‌ വലിച്ചിഴയ്‌ക്കുന്നത്‌ വേദനയുണ്ടാക്കുന്നു. രാവിലെ മുതല്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പക്ഷേ ആ നടന്‍ ഞാനല്ല. ഇത്തരമൊരു വാര്‍ത്ത വന്നതിന്റെ ആഘാതം ഇതുവരെ മാറിയിട്ടില്ല. മനസ്സ്‌ ശാന്തമായതിന്‌ ശേഷം ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുമെന്നും സിദ്ധാര്‍ത്ഥ ഭരതന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക