Image

മാത്യൂസ്‌ ജോര്‍ജ്‌ അച്ചന്‌ വന്‍ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 23 February, 2012
മാത്യൂസ്‌ ജോര്‍ജ്‌ അച്ചന്‌ വന്‍ സ്വീകരണം നല്‍കി
സാന്‍ അന്റോണിയോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയായിരുന്ന ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസിന്റെ ദേഹവിയോഗത്തില്‍ ഫാ. മാത്യൂസ്‌ ജോര്‍ജ്‌, കുരുവിള താമരവേലില്‍, തോമസ്‌ താമരവേലില്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

മലങ്കര ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ സൗത്ത്‌ വെസ്റ്റ്‌ റീജിയന്‍ കൗണ്‍സില്‍ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സാന്‍അന്റോണിയോ സെന്റ്‌ ജോര്‍ജ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ വികാരി മാത്യൂസ്‌ ജോര്‍ജ്‌ അച്ചന്‌ ഫെബ്രുവരി 19-ന്‌ വി. കുര്‍ബാനയ്‌ക്കുശേഷം പള്ളിയില്‍ കൂടിയ സഭാ വിശ്വാസികളുടെ പ്രത്യേക യോഗത്തില്‍ വന്‍ സ്വീകരണം നല്‍കി.

ജോര്‍ജ്‌ വര്‍ഗീസ്‌ ബൊക്കെ നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു. യോഗത്തില്‍ ബെന്നി കോയിക്കലേത്ത്‌, ഷാജു അലക്‌സാണ്ടര്‍, ഏലിയാമ്മ ഗീവര്‍ഗീസ്‌, ലിബില്‍ കോയിക്കലേത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. അച്ചന്റെ കഴിവിനു പിന്നില്‍ സഭാ വിശ്വാസികളായ നാം ഒന്നിച്ചുനിന്ന്‌ ഈ ഭദ്രാസനത്തെ ഒരു മാതൃകാ ഭദ്രാസനമായി ഉയര്‍ത്തണമെന്നുള്ളതാണ്‌ പ്രസംഗത്തില്‍ എല്ലാവരും എടുത്തുപറഞ്ഞത്‌. അതിനുശേഷം അച്ചന്‍ മറുപടി പ്രസംഗം നടത്തി.

മാത്യൂസ്‌ ജോര്‍ജ്‌ അച്ചന്‌ വന്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക