Image

ആലുവയിലെ യുവനടന്‍ ഞാനല്ലെന്ന് ദിലീപ്

Published on 22 February, 2017
ആലുവയിലെ യുവനടന്‍ ഞാനല്ലെന്ന് ദിലീപ്

നടിയെ ആക്രമിച്ച സംഭവത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ നടന്‍ ദിലീപ് രംഗത്ത്. തന്റെ വീട്ടില്‍ യൂണിഫോമിലോ മഫ്തിയിലോ പൊലീസ് വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദിലീപ് ഒരു മാധ്യമത്തോട് പറഞ്ഞു.

”എന്റെ പേര് ഈ പ്രശ്‌നത്തിലേക്ക് വഴിച്ചിഴയ്ക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ആലുവയിലെ ആ നടന്‍ ആരാണെന്ന് വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ തന്നെ വെളിപ്പെടുത്തണം. എന്റെ വീട്ടില്‍ പൊലീസ് വന്നിട്ടില്ല, എന്നെ ചോദ്യം ചെയ്തിട്ടുമില്ല. അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ് ഈ വാര്‍ത്തകള്‍. എനിക്കെതിരെ നടക്കുന്ന സംഘടിതമായി ആക്രമണമാണ് ഇതിനു പിന്നില്‍.” ദിലീപ് പറഞ്ഞു.

”നിങ്ങള്‍ പൊലീസിനോട് ചോദിക്കൂ. ആ നടന്‍ ഞാനാണോ എന്ന്. അതിനു ശേഷം വാര്‍ത്തകള്‍ കൊടുക്കൂ. ആ നടന്‍ ആരായാലും അന്വേഷിച്ച് കണ്ടുപിടിക്കണം. അല്ലാതെ ഊഹാപോഹങ്ങള്‍ വച്ച് വാര്‍ത്തകള്‍ കൊടുക്കരുത്. ” ദിലീപ് കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക