Image

'സര്‍െ്രെപസ് വിസിറ്റ്’ പ്രദര്‍ശനം മാര്‍ച്ച് നാലിന്

Published on 22 February, 2017
'സര്‍െ്രെപസ് വിസിറ്റ്’ പ്രദര്‍ശനം മാര്‍ച്ച് നാലിന്


      സിഡ്‌നി: പൂര്‍ണമായും സിഡ്‌നിയില്‍ ചിത്രീകരിച്ച മലയാളം ഷോര്‍ട്ട് ഫിലിം 'സര്‍െ്രെപസ് വിസിറ്റി’ ന്റെ ആദ്യ പ്രദര്‍ശനം മാര്‍ച്ച് നാലിന് (ശനി) വൈകുന്നേരം അഞ്ചിന് വെന്റ് വെര്‍ത്വില്‍ യുണൈറ്റിംഗ് ചര്‍ച്ച് ഹാളില്‍ നടക്കും.

നിഖില്‍ കൊട്ടാരം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാകേഷ് വിജയ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ഏഴുമിനിറ്റ് ദൈര്‍ഘ്യമുള്ള ഹൃസ്വ ചിത്രത്തില്‍ സിഡ്‌നിയില്‍ നിന്നുള്ള അഭിനേതാക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കൊച്ചിയിലെ ലാല്‍ മീഡിയ ലാബിലാണ് കൈകാര്യം ചെയ്തിരിക്കുന്നത്. 

ആധുനിക സാമൂഹിക മാധ്യമങ്ങളുടെ അമിതോപയോഗം വരുത്തിവയ്ക്കുന്ന അപകടങ്ങളെക്കുറിച്ചു ഒരു സാമൂഹിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ നിഖില്‍ കൊട്ടാരം അറിയിച്ചു. പ്രദര്‍ശനത്തോടനുബന്ധിച്ചു സംഗീത വിരുന്നും സിനിമ യെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കും. ആദ്യപ്രദര്‍ശനത്തിനുശേഷം യൂട്യൂബിലും ചിത്രം റിലീസ് ചെയ്യുന്നതാണ്.

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക