Image

മെല്‍ബണ്‍ കാരുണ്യനിധി ഉദ്ഘാടനം 26ന്

Published on 22 February, 2017
മെല്‍ബണ്‍ കാരുണ്യനിധി ഉദ്ഘാടനം 26ന്


      മെല്‍ബണ്‍: ജാതി മത രാഷ്ട്രീയത്തിനപ്പുറം പിറന്ന നാട്ടിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളോട് ഐക്യപ്പെടുന്ന വിപുലമായ ഒരു പദ്ധതിയാണ് മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടായ്മ രൂപം നല്‍കിയ ന്ധമെല്‍ബണ്‍ കാരുണ്യ നിധി’. ഇതിന്റെ ഉദ്ഘാടനം ഫെബ്രുവരി 26ന് ലാലൂര്‍ കായല്‍ റസ്റ്ററന്റില്‍ നടക്കുന്ന ചടങ്ങില്‍ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ നിര്‍വഹിക്കും. 

വിവിധതരം രോഗങ്ങളില്‍ കഷ്ടപ്പെടുന്നവര്‍, അനാഥരും അഗതികളുമായ ഹതഭാഗ്യര്‍, ഒരു നേരത്തെ ആഹാരത്തിനു പോലും തെരുവുകളില്‍ അലയുന്നവര്‍, പഠിക്കാന്‍ കഴിവുണ്ടായിട്ടും ദാരിദ്യ്രം കൊണ്ട് പഠിക്കാന്‍ കഴിയാത്തവര്‍ അങ്ങനെയുള്ള വലിയൊരു ജനവിഭാഗത്തില്‍ നിന്നും ചെറിയൊരു വിഭാഗത്തെ കണ്ടെത്തി കഴിയുന്നത്ര സഹായം നല്‍കാനുള്ള പ്രവര്‍ത്തനത്തിനാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ 25 ഓളം കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ള കൂട്ടായ്മ, വരുമാനത്തിലെ ഒരു നിശ്ചിത തുക പ്രതിമാസം ഇതിലേക്ക് മാറ്റിവയ്ക്കുന്നു. ഈ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്ന മലയാളികളില്‍ നിന്നും അവരാല്‍ കഴിയുന്ന സഹായങ്ങള്‍ക്കൂടി സമാഹരിച്ചുകൊണ്ടാണ് ഒരു വര്‍ഷത്തില്‍ പത്തു ലക്ഷം രൂപയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. 

വിവരങ്ങള്‍ക്ക്: തിരുവല്ലം ഭാസി (പ്രസിഡന്റ്) 0415906017, പ്രതീഷ് മാര്‍ട്ടിന്‍ (ജനറല്‍ സെക്രട്ടറി) 0431135452, ദിലീപ് രാജേന്ദ്രന്‍ (ജനറല്‍ സെക്രട്ടറി) 0405395494.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക