Image

സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ച്‌ ടൊറന്റോ ഭാരവാഹികളെ തെരഞ്ഞെടുത്തു

ജോയിച്ചന്‍ പുതുക്കുളം Published on 23 February, 2012
സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ച്‌ ടൊറന്റോ ഭാരവാഹികളെ തെരഞ്ഞെടുത്തു
ടൊറന്റോ: സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ച്‌ ടൊറന്റോ, കാനഡ നടപ്പുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തു. റവ.ഡോ. പി.കെ. മാത്യു (പ്രസിഡന്റ്‌/വികാരി), വില്യം ജോര്‍ജ്‌ (വൈസ്‌ പ്രസിഡന്റ്‌), ടി.കെ. തോമസ്‌ (സെക്രട്ടറി), ജോര്‍ജ്‌ ഏബ്രഹാം (ട്രഷറര്‍), കമ്മിറ്റി അംഗങ്ങളായ അശ്വതി വര്‍ഗീസ്‌, ഷാജു ജോര്‍ജ്‌, സുജിത്‌ ഏബ്രഹാം എന്നിവരേയും ഇന്റേണല്‍ ഓഡിറ്ററായി വിനയ്‌ സിറയക്കിനേയും, മാര്‍ത്തമറിയം സെക്രട്ടറിയായി സുജ വില്യം മാര്‍ത്തയേയും തെരഞ്ഞെടുത്തു.

ജോളി ജോണ്‍ (സണ്‍ഡേ സ്‌കൂള്‍ കോര്‍ഡിനേറ്റര്‍), സൂസന്‍ ഈപ്പന്‍ (യുത്ത്‌ പ്രതിനിധി), റൂബെന്‍ തോമസ്‌ (യുത്ത്‌ അഡൈ്വസര്‍), ചെറിയാന്‍ ജോണ്‍ (സീനിയര്‍ കൊയര്‍ കോര്‍ഡിനേറ്റര്‍), സുജിത്ത്‌ ഏബ്രഹാം (ജൂണിയര്‍ കൊയര്‍ കോര്‍ഡിനേറ്റര്‍) എന്നിവരേയും തെരഞ്ഞെടുത്തു.

സ്വന്തമായി ഒരു ആരാധനാലയം കൈവരിക്കുന്നതിന്റെ തീവ്രശ്രമത്തിന്റെ ഭാഗമായി ബില്‍ഡിംഗ്‌ കമ്മിറ്റി പുനസംഘടിപ്പിച്ച്‌ പ്രവര്‍ത്തിച്ചുവരുന്നു.

കാലം ചെയ്‌ത സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും, സ്‌നേഹത്തിന്റെ പ്രാവാചകനുമായിരുന്ന ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ മെത്രാപ്പോലീത്തയുടെ സ്‌മരണ പുതുക്കി വികാരി മാത്യു അച്ചന്‍ വി. കുര്‍ബാന മധ്യേ സംസാരിക്കുകയും, പ്രത്യേകം ധൂപ പ്രാര്‍ത്ഥന നടത്തുകയും ചെയ്‌തതില്‍ ഇടവകാംഗങ്ങള്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു. സെക്രട്ടറി അനുശോചനം അറിയിക്കുകയും ചെയ്‌തു. എം. ജോര്‍ജ്‌ ഏബ്രഹാം (സണ്ണി) ഹാമില്‍ട്ടണ്‍ അറിയിച്ചതാണിത്‌.
സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ച്‌ ടൊറന്റോ ഭാരവാഹികളെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക