Image

എസ്.എം.സി.സി ഫ്‌ളോറിഡ ചാപ്റ്റര്‍ ഒരുക്കുന്ന ഏഷ്യന്‍ ടൂര്‍

ജോയിച്ചന്‍ പുതുക്കുളം Published on 22 February, 2017
എസ്.എം.സി.സി ഫ്‌ളോറിഡ ചാപ്റ്റര്‍ ഒരുക്കുന്ന ഏഷ്യന്‍ ടൂര്‍
മയാമി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ രാജ്യങ്ങളിലുള്ള മൂന്നു രാജ്യങ്ങളിലൂടെ (ചൈന, മലേഷ്യ, സിംഗപ്പൂര്‍) പതിമൂന്ന് ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 14-നു യാത്ര ആരംഭിച്ച് സെപ്റ്റംബര്‍ 26-നു തിരിച്ചെത്തുന്നു.

ലോക ചരിത്രത്തിന്റെ ഏടുകളില്‍ ഒരുപാട് സംഭാവനകള്‍ നല്കുകയും, ഇന്നും ചരിത്ര സാക്ഷ്യങ്ങളായി ഉറങ്ങുകയും ചെയ്യുന്ന ചൈനയിലൂടെയും, മലയാളികളുടെ ആദ്യകാല കുടിയേറ്റ രാജ്യമായ മലേഷ്യന്‍ മണ്ണിലൂടെയും, ആധുനിക നാഗരീകതയുടെ സുന്ദരമുഖമെന്നു വിശേഷിപ്പിക്കാവുന്ന സിംഗപ്പൂരിന്റെ മനോഹാരിതയിലൂടെയും ഈ യാത്ര നിങ്ങളെ കൊണ്ടുപോകുന്നു.

ബെയ്ജിംഗില്‍ നിന്നു ഷാങ്ഹായിലേക്ക് മണിക്കൂറില്‍ 300 കിലോമീറ്റര്‍ സ്പീഡില്‍ പായുന്ന ബുള്ളറ്റ് ട്രെയിന്‍ യാത്രയും, ക്വലാലംപൂരില്‍ നിന്നു സംഗപ്പൂരിലേക്കുള്ള ബസ് യാത്രയും ഈ ടൂറിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

എസ്.എം.സി.സി 2016-ല്‍ കാരുണ്യ ജൂബിലി വര്‍ഷത്തിന്റെ ഓര്‍മ്മയ്ക്കായി യൂറോപ്പിലെ എട്ടു രാജ്യങ്ങളിലൂടെ 16 ദിവസം നീണ്ടുനിന്ന എക്യൂമെനിക്കല്‍ തീര്‍ത്ഥയാത്രയും, അതിനു മുമ്പ് 2015-ല്‍ ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തിലൂടെ വിശുദ്ധ നാട്ടിലൂടെ വിജയകരമായ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനവും നടത്തിയിരുന്നു.

ഈ ടൂറിന്റെ യാത്രാ ചെലവും, ഭക്ഷണം, താമസം, ഹൈസ്പീഡ് ട്രെയിന്‍ യാത്ര ഉള്‍പ്പടെ ഒരാള്‍ക്ക് 2949 ഡോളറാണ് ചെലവ് വരുന്നത്. യാത്ര ബുക്ക് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ 500 ഡോളര്‍ അഡ്വാസ് തുക നല്‍കി സീറ്റ് ബുക്ക് ചെയ്യാമെന്നു പ്രസിഡന്റ് സാജു വടക്കേല്‍ അറിയിച്ചു.

ഫ്‌ളോറിഡയിലും, ന്യൂയോര്‍ക്കിലും, കേരളത്തിലുമായി ഓഫീസുകളുള്ള ഫെയ്ത്ത് ഹോളിഡേയ്‌സ് എന്ന ട്രാവല്‍ കമ്പനിയാണ് എസ്.എം.സി.സിക്കുവേണ്ടി ടൂറിന്റെ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.

അമേരിക്കയില്‍ എവിടെ നിന്നും ഈ ടൂറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബുക്കിംഗിനും യാത്രയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ജേക്കബ് തോമസ് (ഷാജി) 954 336 7731 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നു ടൂര്‍ കോര്‍ഡിനേറ്റര്‍ ജോയി കുറ്റിയാനി അറിയിച്ചു.
എസ്.എം.സി.സി ഫ്‌ളോറിഡ ചാപ്റ്റര്‍ ഒരുക്കുന്ന ഏഷ്യന്‍ ടൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക