Image

ഉത്രാളിക്കാവ്‌ പൂര വെടിക്കെട്ടിന്‌ അനുമതി നിഷേധിച്ചു; തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

Published on 22 February, 2017
ഉത്രാളിക്കാവ്‌ പൂര വെടിക്കെട്ടിന്‌ അനുമതി നിഷേധിച്ചു; തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍


തൃശ്ശൂര്‍: ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി തൃശ്ശൂരില്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. ഉത്രാളിക്കാവ്‌ പൂരത്തിന്‌ വെടിക്കെട്ട്‌ നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. രാവിലെ ആറ്‌ മണിമുതല്‍ വൈകുന്നേരം ആറ്‌ മണിവരെയാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.

പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാനം ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കണമെന്നാണ്‌ പ്രതിഷഏധക്കാരുടെ ആവശ്യം. തൃശ്ശൂരില്‍ പൂരത്തിന്‌ വെടിക്കെട്ട്‌ ഉള്‍പ്പെടയുള്ള ആഘോഷങ്ങള്‍ നടത്താന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ഇതിന്‌ പിന്നാലെ തൃശ്ശൂര്‍ എഡിഎമ്മും ജില്ലാ കലക്ടറുംമായും ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ചര്‍ച്ച നടത്തി.


എന്നാല്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ സമരപരിപാടികളുമായി മുന്നോട്ട്‌ പോകാന്‍ കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്‌. ഉത്സവ കൊടിയേറ്റിന്റെ ഭാഗമായി നടത്താറുള്ള വെടിക്കെട്ടിനാണ്‌ അനുമതി ലഭിക്കാത്തത്‌. കോണ്‍ഗ്രസ്‌, ബിജെപി എന്നീ രാഷ്ട്രീയ പാര്‍ട്ടികളും ഹര്‍ത്താലിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക