Image

അഞ്ച്‌ ലക്ഷം രൂപവരെ ബാങ്കിലടച്ചവര്‍ക്ക്‌ പുതിയ നിര്‍ദ്ദേശവുമായി ആദായനികുതി വകുപ്പ്‌

Published on 22 February, 2017
അഞ്ച്‌ ലക്ഷം രൂപവരെ ബാങ്കിലടച്ചവര്‍ക്ക്‌ പുതിയ നിര്‍ദ്ദേശവുമായി ആദായനികുതി വകുപ്പ്‌

ദില്ലി: കറന്‍സി നിരോധനത്തിനുശേഷം അഞ്ച്‌ ലക്ഷം രൂപവരെ ബാങ്കിലടച്ചവര്‍ക്ക്‌ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാക്കുകയാണ്‌ ആദായനികുതി വകുപ്പ്‌. 

2.5 ലക്ഷത്തിനുമേലെയുള്ള നിക്ഷേപങ്ങള്‍ കര്‍ശനമായ നിരീക്ഷണത്തിലായിരിക്കുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, 70 വയസ്‌ കഴിഞ്ഞവര്‍ക്ക്‌ വിശദീകരണം നല്‍കിയാല്‍ ഇതില്‍നിന്നും ഒഴിവാകാം.


കൂടുതല്‍ പണം നിക്ഷേപിച്ചവര്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടെന്ന്‌ ആദായനികുതി വകുപ്പ്‌ പറയുന്നു. അഞ്ചുലക്ഷം വരെ നിക്ഷേപിച്ച എഴുപത്‌ വയസ്‌ കഴിഞ്ഞവര്‍ക്ക്‌ തങ്ങളുടെ നിക്ഷേപത്തെക്കുറിച്ച്‌ ഓണ്‍ലൈന്‍ വഴി വിശദീകരണം നല്‍കിയാല്‍ മതിയാകും.

 ഇവരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കില്ല. ഇവരുടെ നേരത്തെയുള്ള ടാക്‌സുമായി യോജിച്ചുപോകുന്നതാണ്‌ നിക്ഷേപമെങ്കില്‍ അന്വേഷണമുണ്ടാകില്ലെന്നും വകുപ്പ്‌ വ്യക്തമാക്കി.


പണം നിക്ഷേപിച്ച പ്രായമായവരെയും മറ്റും ബുദ്ധമുട്ടിക്കുന്നെന്ന പരാതി വ്യാപകമായതോടെയാണ്‌ ഐടി വകുപ്പ്‌ പുതിയ നിര്‍ദ്ദേശം നല്‍കിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക