Image

മകന്‍ തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക്‌ ശിക്ഷിക്കാം...കെപിഎസി ലളിത

Published on 22 February, 2017
മകന്‍ തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക്‌ ശിക്ഷിക്കാം...കെപിഎസി ലളിത
 കൊച്ചി: നഗരത്തില്‍ നടിയെ ആക്രമിച്ചത്‌ പണത്തിന്‌ വേണ്ടിയാണെന്ന്‌ കെപിഎസി ലളിത. നടിയെ ആക്രമിച്ച കേസില്‍ തന്റെ മകന്‍ സിദ്ധാര്‍ത്ഥ്‌ ഭരതന്‌ പങ്കില്ലെന്നും, മകനെ സംബന്ധിച്ച്‌ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കെപിഎസി ലളിത പറഞ്ഞു. 

തങ്ങളെ ചെളി വാരിയെറിയാനാണ്‌ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും കെപിഎസി ലളിത ആരോപിച്ചു. തന്റെ മകന്‍ തെറ്റുകാരനല്ല, കേസുമായി ബന്ധപ്പെട്ട്‌ മകന്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക്‌ അവനെ ശിക്ഷിക്കാമെന്നും കെപിഎസി ലളിത വ്യക്തമാക്കി.

 കെപിഎസി ലളിതയുടെ മകനും നടനുമായ സിദ്ധാര്‍ത്ഥ്‌ ഭരതന്റെ കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നാണ്‌ പ്രതികളില്‍ ഒരാളെ പിടികൂടിയതെന്ന്‌ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. എന്നാല്‍ തന്റെ ഫ്‌ളാറ്റില്‍ നിന്നാണ്‌ പ്രതിയെ പിടികൂടിയതെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ സിദ്ധാര്‍ത്ഥ്‌ ഭരതന്‍ രംഗത്തെത്തിയിരുന്നു. 


 കേസിലേക്ക്‌ തന്റെ പേര്‌ വലിച്ചിഴക്കുന്നതില്‍ സങ്കടമുണ്ടെന്നും സിദ്ധാര്‍ത്ഥ്‌ പറഞ്ഞിരുന്നു. പക്ഷേ, പ്രതിയെ പിടികൂടിയത്‌ തന്റെ ഫ്‌ളാറ്റില്‍ നിന്നല്ല, ഇത്തരമൊരു വാര്‍ത്ത വന്നതിന്റെ ആഘാതം ഇതുവരെ മാറിയിട്ടില്ല, മനസ്‌ ശാന്തമായതിന്‌ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്താമെന്നും സിദ്ധാര്‍ത്ഥ്‌ പറഞ്ഞു. 

സിദ്ധാര്‍ത്ഥ്‌ ഭരതന്റെ വിശദീകരണത്തിന്‌ പിന്നാലെയാണ്‌ അമ്മയും നടിയുമായ കെപിഎസി ലളിതയും ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക