Image

ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടെടുപ്പ്‌ തുടങ്ങി

Published on 22 February, 2017
ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടെടുപ്പ്‌ തുടങ്ങി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടെടുപ്പിന്‌ തുടക്കമായി. 12 ജില്ലകളിലെ 53 സീറ്റുകളിലേക്കാണ്‌ വ്യാഴാഴ്‌ച വോട്ടെടുപ്പ്‌ നടക്കുന്നത്‌. പന്ത്രണ്ട്‌ ജില്ലകളിലായി 680 പേര്‍ മത്സരിക്കുന്നുണ്ട്‌.

അലഹബാദിലും തിരഞ്ഞെടുപപ്‌ നടക്കുന്നുണ്ട്‌. അലഹബാദ്‌ നോര്‍ത്തിലാണ്‌ ഏറ്റവുമധികം മത്സരാര്‍ത്ഥികള്‍ ഉള്ളത്‌. 1.84 കോടി വോട്ടര്‍മാരാണ്‌ വ്യാഴാഴ്‌ച പോളിങ്‌ ബൂതക്തിലെത്തുന്നത്‌. ഇതില്‍ എണ്‍പത്തിനാല്‌ ലക്ഷത്തോളം സ്‌ത്രീകളാണ്‌.


സമാജ്‌ വാദി പാര്‍ട്ടിക്ക്‌ 24, ബിഎസ്‌പി-15, കോണ്‍ഗ്രസ്‌-6 ബിജെപി-5, പീസ്‌ പാര്‍ട്ടി-3 എന്നിങ്ങനെയാണ്‌ നിലവിലെ കക്ഷിനില. സോണിയഗാന്ധിയുടെ മണ്ഡലമായ റായ്‌ബറേലിയുടെ ഭാഗമായ നിയമസഭ മണ്ഡലങ്ങളിലും വ്യാഴാഴ്‌ച തിരഞ്ഞെടുപ്പ്‌ നടക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക