കൊച്ചി: വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ
വി.എസ് അച്യുതാനന്ദന്റെ മകന് അരുണ്‍കുമാര്‍ അന്വേഷണം ചോദ്യംചെയ്തുകൊണ്ട്
ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വിദേശസന്ദര്‍ശനം, ഉപരിപഠനത്തിന്
വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കല്‍ തുടങ്ങി പത്തോളം ആരോപണങ്ങളാണ്
അരുണ്കുമാറിനെതിരെയുള്ളത്. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ നല്കിയ പരാതി
വി.എസ് ലോകായുക്തക്ക് കൈമാറുകയായിരുന്നു. സര്‍ക്കാരിന്റെ വിശദീകരണം അറിയാനായി
കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റി.