Image

സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഫാമിലി കോണ്‍ഫറന്‍സും യുവജനസംഗമവും മെരിലാന്റില്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 February, 2012
സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഫാമിലി കോണ്‍ഫറന്‍സും യുവജനസംഗമവും മെരിലാന്റില്‍
വാഷിംഗ്‌ടണ്‍: മലങ്കര ആര്‍ച്ച്‌ ഡയോസീസിന്റെ 27-മത്‌ കുടുംബമേളയും യുവജനസംഗമവും 2012 ജൂലൈ 26, 27,28, 29 തീയതികളില്‍ മെരിലാന്റില്‍ എമ്മിറ്റ്‌സ്‌ബര്‍ഗ്ഗിലെ മൗണ്ട്‌ സെന്റ്‌ മേരീസ്‌ യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടത്തപ്പെടുകയാണ്‌. അമേരിയ്‌ക്കയുടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഈ വിശിഷ്ട സമ്മേളനത്തില്‍ സംബന്ധിയ്‌ക്കുവാന്‍ എത്തിച്ചേരുന്ന ഏവര്‍ക്കും അവിടത്തെ താമസവും വിവിധ പരിപാടികളും ജീവിതത്തില്‍ എന്നും ഓര്‍മ്മയില്‍ തങ്ങുവാന്‍ തക്കവിധം ഏറ്റവും ശ്രേഷ്‌ഠമാക്കി തീര്‍ക്കുവാന്‍ ആര്‍ച്ച്‌ ബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ മോര്‍ തീത്തോസ്‌ യല്‍ദോ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഭദ്രാസന കൗണ്‍സിലും, വിവിധ കമ്മിറ്റികളും അക്ഷീണ പരിശ്രമം ആരംഭിച്ചു കഴിഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ കീഴിലുള്ള എല്ലാ പള്ളികളിലും കോണ്‍ഫ്രന്‍സില്‍ പങ്കു ചേരുന്നവരുടെ രജിസ്‌ട്രേഷന്‍ നടന്നു വരുന്നു. രജിസ്‌ട്രേഷന്റെ ഉത്‌ഘാടനകര്‍മ്മം ഫെബ്രുവരി 11-ന്‌ സമാപിച്ച വാര്‍ഷിക വൈദീക യോഗാനന്തരം ഡാളസ്സിലെ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വച്ചു ഇടവകാംഗങ്ങളായ അലക്‌സ്‌ മാത്യൂസ്‌, .കുര്യാക്കോസ്‌ പുന്നൂസ്‌ എന്നിവരില്‍നിന്നും രജിസ്‌ട്രേഷന്‍ ഫോം സ്വീകരിച്ചുകൊണ്ട്‌ ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസ്‌ നിര്‍വഹിച്ചു.

യുവജനങ്ങള്‍ക്കായി സ്‌പോര്‍ട്ട്‌സ്‌ കോമ്പറ്റീഷന്‍സ്‌, സ്റ്റഡി ക്ലാസ്‌, സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള വി.ബി.എസ്‌, വനിതകള്‍ക്കു വേണ്ടി സെമിനാര്‍, ദമ്പതികള്‍ക്കുള്ള സിമ്പോസിയം എന്നീ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സ്‌ ഒരു അപൂര്‍വസംഭവം ആയിത്തീരുമെന്ന്‌ സംഘാടകര്‍ പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളിലും വിദേശത്തും നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികള്‍ സംബന്ധിയ്‌ക്കുന്ന ഈ കുടുംബ സംഗമത്തിന്റെ സുഗമമായ നിടത്തിപ്പിലേയ്‌ക്ക്‌ ആകമാന സുറിയാനി സഭയുടെ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ സാഖാ പ്രഥമന്‍ ബാവാ മുഖ്യരക്ഷാധികാരിയായും, ആര്‍ച്ചു ബിഷപ്പ്‌ അഭി. യല്‍ദോ മോര്‍ തീത്തോസ്‌ രക്ഷാധികാരിയായും രൂപീകരിച്ചിരിയ്‌ക്കുന്ന കമ്മിറ്റികളുടെ സംക്ഷിപ്‌ത വിവരങ്ങള്‍ ഇവയാണ്‌: ജനറല്‍ കണ്‍വീനേഴ്‌സായി വെരി.റവ. എബ്രഹാം കടവില്‍ കോര്‍ എപ്പിസ്‌കോപ്പാ, സാജു പൗലൂസ്‌ സി.പി.എ എന്നിവരും, കോര്‍ഡിനേറ്റേഴ്‌സായി. ഫാ. പോള്‍ തോട്ടക്കാട്ട്‌ (പ്രോഗ്രാം), സാജു പൌലൂസ്‌ മാറോത്ത്‌ (പബ്ലിസിറ്റി), വെരി. റവ. മാത്യൂസ്‌ എടത്തറ കോര്‍ എപ്പിസ്‌കോപ്പാ & സാജു സ്‌കറിയാ (ഫണ്ട്‌ സമാഹരണം), ജിജോ ജോസഫ്‌ & ബോബി തരിയത്ത്‌ (റെജിസ്‌ട്രേഷന്‍), കുര്യന്‍ ജോര്‍ജ്‌ (ഫെസിലിറ്റി), ജോസ്‌ പാലയ്‌ക്കാത്തടം (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), റവ. ഫാ. വര്‍ഗ്ഗീസ്‌ മരുന്നിനാല്‍ (വി. കുര്‍ബാന), ഷാജി പീറ്റര്‍ (പ്രദക്ഷിണം), റവ. ഫാ. മാത്യു കാവുങ്കല്‍ & ബാബു വടക്കേടത്ത്‌ (കള്‍ച്ചറല്‍ പ്രോഗ്രാം), ഷോമി മാത്യു (സ്‌പോര്‍ട്ട്‌സ്‌) എന്നിവരുടെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഭദ്രാസന ഓഫീസില്‍ വിളിയ്‌ക്കുക 845 364 6003, ബാബു ജേക്കബ്‌ നടയില്‍ (പി.ആര്‍.ഒ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ നോര്‍ത്ത്‌ അമേരിക്ക) അറിയിച്ചതാണിത്‌.
സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഫാമിലി കോണ്‍ഫറന്‍സും യുവജനസംഗമവും മെരിലാന്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക