Image

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ്‌ സമ്മേളനത്തിന്‌ തുടക്കം

Published on 22 February, 2017
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ്‌ സമ്മേളനത്തിന്‌ തുടക്കം

തിരുവനന്തപുരം: ബജറ്റ്‌ സമ്മേളനത്തിന്‌ തുടക്കമായി. നോട്ട്‌ നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. 
വളരെ പെട്ടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ എടുത്ത നോട്ട്‌ നിരേധന തീരുമാനം സംസ്ഥാന സര്‍ക്കാരിന്‌ തിരിച്ചടിയായെന്ന്‌ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

രാവിലെ സഭയിലെത്തിയ ഗവര്‍ണര്‍ പി.സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണനുമടക്കമുള്ളവര്‍ സ്വീകരിച്ചു. മാര്‍ച്ച്‌ മൂന്നിനാണ്‌ ബജറ്റ്‌ അവതരണം. അതിനിടെ,ഗവര്‍ണറുടെ പ്രസംഗം തടസപ്പെടുത്താതെ തന്നെ സര്‍ക്കാരിനെതിരെയുളള പ്ലക്കാര്‍ഡുകളും ബാനറുകളുമായിട്ടാണ്‌ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചത്‌.

സ്‌ത്രീ സുരക്ഷ, റേഷന്‍ വിതരണം തുടങ്ങിയവ ഉയര്‍ത്തിയാണ്‌ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. 

അഴിമതിക്കെതിരായ പോരാട്ടത്തിനാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്നു ഗവര്‍ണര്‍ പറഞ്ഞു. 

പൊതുസേവനം ഉറപ്പാക്കാന്‍ സമഗ്രനിയമം കൊണ്ടുവരുമെന്നും സുതാര്യത, ഉത്തരവാദിത്വം, കാര്യക്ഷമത എന്നിവ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ജനകീയാസൂത്രണം മെച്ചപ്പെട്ട രീതിയില്‍ പുനഃസ്ഥാപിക്കും, താലൂക്ക്‌ തലത്തില്‍ വനിതാ പൊലീസ്‌ സ്റ്റേഷന്‍ സ്ഥാപിക്കും, സ്‌ത്രീ സുരക്ഷയ്‌ക്ക്‌ പ്രത്യേക വകുപ്പ്‌ രൂപീകരിക്കും, മാലിന്യ മുക്ത, ഹരിത, കാര്‍ഷിക കേരളത്തില്‍ ഹരിത കേരളം പദ്ധതി, 4000 കോടിയുടെ പദ്ധതികള്‍ കിഫ്‌ബി വഴി നടത്തും, സ്‌ത്രീകളുടെ അന്തസ്സ്‌ ഉറപ്പാക്കും, ലൈംഗിക പീഡനത്തിന്‌ ഇരയാകുന്നവരെ സഹായിക്കാന്‍ സമഗ്ര സഹായനിധി നെറ്റ്‌ കോര്‍ ബാങ്കിങ്‌ വഴി പെന്‍ഷന്‍ വിതരണം വേഗത്തിലാക്കും തുടങ്ങിയവയാണ്‌ പ്രധാന പദ്ധതികള്‍. 

സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക്‌ നീങ്ങുകയാണ്‌. അതിനെ തടയാനുളള നിരവധി പദ്ധതികള്‍ കൊണ്ടുവരും. കുടിവെള്ളം എത്തിക്കുന്നതിന്‌ പ്രത്യേക പരിപാടികള്‍ നടപ്പിലാക്കുമെന്നും അദേഹം പ്രസംഗത്തില്‍ പറഞ്ഞു. 








Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക