Image

വിസാ കാലാവധി കഴിഞ്ഞു തങ്ങുന്നവരെ ട്രമ്പ് നോട്ടമിടുന്നു

പി. പി. ചെറിയാന്‍ Published on 23 February, 2017
വിസാ കാലാവധി കഴിഞ്ഞു തങ്ങുന്നവരെ ട്രമ്പ് നോട്ടമിടുന്നു
വാഷിംഗ്ടണ്‍: നിയമാനുസൃതമല്ലാതെ അമേരിക്കയിലേക്ക് കടക്കാന്‍ ആരേയും അനുവദിക്കുകയില്ലെന്നും, നിയമ വിരുദ്ധമായി കുടിയേറിയവരെ തിരച്ചയക്കുമെന്നുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം അക്ഷരം പ്രതി നിറവേറ്റുന്നതിന് കര്‍ശന നടപടികളുമായി മുന്നോട്ട് പോകുന്ന ട്രമ്പ് ഭരണകൂടം വിസാ കാലാവധി കഴിഞ്ഞു ഇവിടെ തങ്ങുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ഇമ്മിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് പോളിസി ഫെബ്രുവരി 21 ന് പ്രഖ്യാപിച്ചു

ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഒപ്പുവെച്ച എക്‌സിക്യൂച്ചീവ് ഉത്തരവ് ഫെഡറല്‍ കോടതി തല്‍ക്കാലം മരവിപ്പിച്ചുവെങ്കിലും , അമേരിക്കന്‍ ജനതക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ ഒരു പടി പോലും പുറകോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫെബ്രുവരി 21 ന് ട്രമ്പ് അഡ്മിനിസ്‌ട്രേഷന്‍ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നിയന്ത്രണ മെമ്മോ.

അനധികൃതമായി കഴിയുന്നവര്‍ ഏതെങ്കിലും കേസ്സില്‍ പ്രതിയാകുകയോ, സംശയിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവരെ തിരഞ്ഞു പിടിച്ച് നടപടികളെടുക്കുമെന്ന് സെക്രട്ടറി ജോണ്‍ കെല്ലി ഒപ്പിച്ച ഹോം ലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് മെമ്മോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിസ കാലാവധി കഴിഞ്ഞു തങ്ങുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ്സുകള്‍ക്ക് പകരം സിവില്‍ കേസ്സെടുക്കമെന്നും മെമ്മോയില്‍ പറയുന്നു.

ഏഷ്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശക വിസയിലെത്തി കലാവധി പൂര്‍ത്തിയായിട്ടും മടങ്ങി പോകാത്തവരെ തിരിച്ചയക്കുമെന്നുള്ളത് ആയിരക്കണക്കിനാളുകളുടെ ഉറക്കം കെടുത്തുന്നുന്ന പ്രഖ്യാപനമായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക