Image

ബിഎംസി തെരഞ്ഞെടുപ്പില്‍ തോല്‍വി: മുംബൈ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാജി സന്നദ്ധത അറിയിച്ചു

Published on 23 February, 2017
ബിഎംസി തെരഞ്ഞെടുപ്പില്‍  തോല്‍വി: മുംബൈ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാജി സന്നദ്ധത അറിയിച്ചു


മുംബൈ: ബിഎംസി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ മുംബൈ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ സഞ്‌ജയ്‌ നിരുപം രാജി സന്നദ്ധത അറിയിച്ചു. തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത്‌ അധ്യക്ഷ സ്ഥാനമൊഴിയാന്‍ സന്നദ്ധനാണ്‌. 

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുംബൈയിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്നും നിരുപം ആവശ്യപ്പെട്ടു.

ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനുലേക്കുമുള്ള തെരഞ്ഞെടുപ്പില്‍ ശിവസേന മുന്നേറുകയാണ്‌. ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരമനുസരിച്ച്‌ ശിവസേന 90 സീറ്റുകളിലും ബിജെപി 54 സീറ്റുകളിലും ലീഡ്‌ ചെയ്യുന്‌പോള്‍ കോണ്‍ഗ്രസ്‌ 20 സീറ്റുകളില്‍ മാത്രമാണ്‌ മുന്നില്‍.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ശിവസേനയുടെ ഭരണത്തിന്‌ കീഴിലാണ്‌ മുംബൈ കോര്‍പറേഷന്‍. ഇത്തവണ ബിജെപി സഖ്യം ഉപേക്ഷിച്ച്‌ ഒറ്റയ്‌ക്കാണ്‌ ശിവസേന മത്സരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക