Image

നിയമവിരുദ്ധമായി യുഎസില്‍ താമസിക്കുന്നവരെ നാട് കടത്തുവാനുള്ള നിയമം വ്യവസ്ഥ ചെയ്തു

എബി മക്കപ്പുഴ Published on 23 February, 2017
നിയമവിരുദ്ധമായി യുഎസില്‍ താമസിക്കുന്നവരെ  നാട് കടത്തുവാനുള്ള നിയമം വ്യവസ്ഥ ചെയ്തു
ഡാളസ്: നിയമവിരുദ്ധമായി യുഎസില്‍ താമസിക്കുന്നവരെ നാടുകടത്തുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി മൂന്നു ലക്ഷത്തിലധികം അമേരിക്കന്‍ ഇന്ത്യക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ തിരുത്തിയ ഇമ്മിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിയമത്തില്‍ ട്രാഫിക്ക് നിയമലംഘനങ്ങള്‍, മയക്കു മരുന്ന് കച്ചവടത്തില്‍ പിടിക്കപ്പെട്ടവര്‍, മദ്യപിച്ചു വാഹനം ഓടിച്ചു പിടിക്കപ്പെട്ടവര്‍, സര്‍ക്കാര്‍ ഗ്രാന്റുകള്‍ തിരിമറി നടത്തിയവര്‍, വ്യാജ മാരിയേജ് സര്‍ട്ടിഫിക്കറ്റുകളും, വ്യാജ രേഖകളും ഹാജരാക്കി വിസ സംഘടിപ്പിച്ചവര്‍ എന്നീ  കുറ്റങ്ങള്‍ക്ക് പിടിയിലാകുന്നവരെ നാടുകടത്താന്‍ വ്യവസ്ഥയുണ്ട്.

ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്നവരുടെ കാര്യത്തില്‍ മാത്രമായിരുന്നു ഇതുവരെ നിയമം കര്‍ശനമാക്കിയിരുന്നത്. ക്രിമിനല്‍ കേസ് ചുമത്തപ്പെടുന്നവരെ മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ് ഉത്തരവെങ്കിലും മറ്റു നിസാര കേസുകളിലും നിയമം കര്‍ശനമാക്കാന്‍ ഭരണകൂടം ഒരുങ്ങിയേക്കും. നിയമവിരുദ്ധമായി കുടിയേറിയ 11 മില്യണ്‍ ആളുകളെ പുറത്താക്കുന്നതിനു രണ്ട് ഉത്തരവുകളാണ് ഇതുവരെ ഇറക്കിയത്. രാജ്യത്തു നിയമവിരുദ്ധമായി താമസിക്കുന്നവര്‍, നിസാര കുറ്റകൃത്യം ചെയ്തതായി കേസ് ചുമത്തപ്പെടുന്നവര്‍ തുടങ്ങിയവരെ അവരുടെ രാജ്യത്തേക്കു തിരിച്ചയയ്ക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.

സത്യസന്ധമായി ജീവിക്കുന്നവര്‍ക്കും അമേരിക്കയുടെ നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കും ശിഷ്ടകാലം ഭയം കൂടാതെ കഴിയാം.

എബി മക്കപ്പുഴ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക