Image

സുനിയെ അറസ്റ്റുചെയ്‌ത പൊലീസ്‌ നടപടിയെ അഭിനന്ദിച്ച്‌ മഞ്‌ജു വാര്യര്‍

Published on 23 February, 2017
സുനിയെ അറസ്റ്റുചെയ്‌ത പൊലീസ്‌ നടപടിയെ അഭിനന്ദിച്ച്‌ മഞ്‌ജു വാര്യര്‍

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ അറസ്റ്റ്‌ ചെയ്‌തത്‌ പൊലീസ്‌ നടപടിയെ അഭിനന്ദിച്ച്‌ മഞ്‌ജു വാര്യര്‍. സുനിയെ അറസ്റ്റ്‌ ചെയ്‌തത്‌ പൊലീസിന്റെ നേട്ടമെന്നും പോലീസിന്‌ അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും അര്‍പ്പിക്കുന്നതായും മഞ്‌ജു വാര്യര്‍ പറഞ്ഞു.

 തട്ടിക്കൊണ്ടു പോയത്‌ യാദ്യശ്ചികമായി നടന്നതല്ലെന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്‌തതാണെന്നും മഞ്‌ജു പറഞ്ഞു.


കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ പുറത്ത്‌ വരുമെന്നും എല്ലാവരെയും പോലെ വിവരങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും അറസ്റ്റിനു ശേഷം മഞ്‌ജു പ്രതികരിച്ചു. ഇന്ന്‌ ഉച്ഛയ്‌ക്ക്‌ എറണാകുളം സി.ജെ.എം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴായിരുന്നു കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനിയെയും വിജീഷിനെയും അറസ്റ്റ്‌ ചെയ്‌തത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക