Image

ഡോ.പോള്‍സന്‍ ജോസഫിന്റെ മരണം: മലയാളവേദി അനുശോചിച്ചു

Published on 23 February, 2012
ഡോ.പോള്‍സന്‍ ജോസഫിന്റെ മരണം: മലയാളവേദി അനുശോചിച്ചു
ഡാലസ്‌: അമേരിക്കയിലെ മലയാള ഭാഷയുടെ ആദ്യകാലപ്രാണേതാദ്‌മാവും നര്‍മ്മപ്രധാനസാഹിത്യകാരനുമായിരുന്ന ഡോ. പോള്‍സണ്‍ ജോസഫിന്റെ നിര്യാണത്തില്‍ അന്തര്‍ദേശീയ മലയാളവേദി അനശോചിച്ചു.

മലയാള ഭാഷയ്‌ക്കും സംസ്‌ക്കാരത്തിനും അമേരിക്കയില്‍ ക്രിയാത്‌മസംഭാവനകള്‍ നല്‍കിയ സാഹിത്യവ്യക്തിത്വമായിരുന്നു ഡോ.പോള്‍സന്‍ ജോസഫ്‌ എന്ന്‌ മലയാളവേദി പ്രസിഡന്റ്‌ ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു. അരനൂറ്റാണ്ടോളം അമേരിക്കയില്‍ ജീവിച്ച്‌ കൈവിട്ടുപോയ സ്വന്തം ഗ്രാമത്തിന്റെ സ്വത്വമഹത്വം സ്വന്തം കൃതികളിലൂടെ പ്രകടിപ്പിക്കുവാന്‍ ശ്രമിച്ച ഡോ. പോള്‍സന്‍ അമേരിക്കയിലെ മലയാളകാഥികരെ പ്രതിനിധീകരിക്കുന്ന ടിപ്പിക്കല്‍ വ്യക്തിത്വമാണ്‌. പ്രവാസത്തില്‍ പല മണ്‌ഡലങ്ങളിലൂടെ ചേര്‍ന്നു കഥകള്‍ പറഞ്ഞു പിരിയുന്ന പ്രവസജീവിതത്തിന്റെ നോമ്പരങ്ങളാണ്‌ ഡോ.പോള്‍സന്റെ മരണം അനുസ്‌മരിപ്പിക്കുന്നത്‌. അറ്റുപോകുന്ന ഇത്തരം സാഹിത്യബന്ധങ്ങള്‍ വേദനാജനകങ്ങളാണ്‌. ഒപ്പം പ്രവാസികളുടെ കൂട്ടായ്‌മയുടെ രസനഷ്ടവും.

നര്‍മ്മഭാഷണങ്ങളിലടെയും അമേരിക്കന്‍ സ്വകാര്യാനുഭവങ്ങളിലടെയും ആര്‍ജിച്ച ജീവിതസ്‌മരണകളാല്‍ രുപപ്പെടുത്തിയ രചനകളിലൂടെയും വിദേശ മലയാളസാഹിത്യത്തിനു ഹൃദ്യമായ സംഭാവനകള്‍ സമര്‍പ്പിച്ച ഡോ.പോള്‍സന്റെ നിര്യാണത്തില്‍ പ്രശസ്‌ത ഹാസ്യകഥാകൃത്തും നോവലിസ്റ്റുമായ രാജു മൈലപ്ര അഗാധദുഖം രേഖപ്പെടുത്തി.

ഡാലസ്‌ പ്രസ്‌ മീഡിയ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ നോര്‍ത്ത്‌ ടെക്‌സസിലെ വിവിധ സംഘടനകളുടെ നേതാക്കള്‍ സംബന്ധിച്ചു.
ഡോ.പോള്‍സന്‍ ജോസഫിന്റെ മരണം: മലയാളവേദി അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക