Image

മെല്‍ബണില്‍ ജോര്‍ജ് തോമസിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Published on 23 February, 2017
മെല്‍ബണില്‍ ജോര്‍ജ് തോമസിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

 
മെല്‍ബണ്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് മെല്‍ബണിലെ സൗത്ത് ഈസ്റ്റില്‍ നിര്യാതനായ കൈനകരി തട്ടാന്തറ മുണ്ടേപ്പള്ളില്‍ ജോര്‍ജ് തോമസിന് (57) മെല്‍ബണിലെ മലയാളി സമൂഹം കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി. 

മൃതദേഹം പൊതുദര്‍ശനത്തിനു വച്ച ക്രാല്‍ബണ്‍ സെന്റ് അഗതാ കാത്തലിക് പള്ളിയില്‍ പ്രാര്‍ഥനയും വിശുദ്ധ കുര്‍ബാനയും നടന്നു. തങ്ങളുടെ പ്രിയ സുഹൃത്തിനെ യാത്രയാക്കാനും ഒരു നോക്കു കാണുവാനുമായി നിരവധി ആളുകള്‍ ദേവാലയത്തിലെത്തിയിരുന്നു. 

ഫെബ്രുവരി 14നാണ് ജോര്‍ജ് മരിച്ചത്. തുടര്‍ന്നു ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം 21ന് വൈകുന്നേരം 6.30 നാണ് പൊതുദര്‍ശനത്തിന് വച്ചത്. ചടങ്ങുകള്‍ക്ക് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ നേതൃത്വം നല്‍കി. വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ. ഏബ്രാഹം കുന്നത്തോളി, ഫാ. വിന്‍സന്റ് മ0ത്തിപ്പറന്പില്‍, ഫാ. ജോസി കിഴക്കേത്തല, ഫാ. ആന്റണി റൊബെല്ലോ, ഫാ. ജേക്കബ് കാവുങ്കല്‍, ഫാ. സെബാസ്റ്റ്യന്‍ മാപ്പിളപറന്പില്‍, എന്നിവരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടന്നു. സെന്റ് അഗതാ കാത്തലിക് പള്ളി വികാരി ഫാ. ജോസഫ്, സെന്റ്‌തോമസ് പള്ളി വികാരി ഫാ. ഡെന്നീസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സംസ്‌കാരം 24ന് (വെള്ളി) രണ്ടിന് മാതൃഇടവകയായ കൈനകരി സെന്റ് മേരീസ് പള്ളിയില്‍ നടക്കും. 

ഭാര്യ ലീലാമ്മ. മക്കള്‍, ആന്‍, അജ്മലി, ഡാനിയേല്‍. സഹോദരങ്ങള്‍: അന്നമ്മ ആയിരംവേലി (വിതുര), തൊമ്മച്ചല്‍ (ഖത്തര്‍), ലിസമ്മ കേളച്ചന്‍ പറന്പില്‍ (ശ്രീകാര്യം), ഏലിയാസ് (സൗദി).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക