അബുദാബി: കെഎസ് സി യുഎഇ എക്‌സ്‌ചേഞ്ച് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ വിപിഎസ് ഹെല്‍ത്ത് കെയര്‍ ഏകപക്ഷീയമായ രണ്ടു സെറ്റുകള്‍ക്ക് ഒണ്‍ലി ഫ്രഷ് ദുബായിയെ പരാജയപ്പെടുത്തി. (സ്‌കോര്‍ 2517, 2523). രണ്ടാമത്തെ മത്സരത്തില്‍ കനേഡിയന്‍ ക്ലബ് ദുബായിയെ ഏകപക്ഷീയമായ രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി എന്‍എംസി ഹെല്‍ത്ത് കെയര്‍ വിജയിച്ചു. (2517, 2522).
ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ എന്‍എംസി ഹെല്‍ത്ത്‌കെയര്‍ ഒണ്‍ലി ഫ്രഷ് ദുബായിയെ നേരിടും. മത്സരം രാത്രി എട്ടിന് ആരംഭിക്കും. പ്രവേശനം സൗജന്യമാണ്.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള