Image

പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ കുവൈറ്റിന് പുതിയ നേതൃത്വം

Published on 23 February, 2017
പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ കുവൈറ്റിന് പുതിയ നേതൃത്വം


      കുവൈത്ത്: പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ പതിനാറാമത് വാര്‍ഷിക പൊതുയോഗവും 201718 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 17 ന് കബ്ദില്‍ നടന്നു. സമ്മേളനത്തോടൊപ്പം അസോസിയേഷന്‍ അംഗങ്ങളുടെ കുടുംബസംഗമവും നടന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങള്‍ പരിപാടികളിലെ മുഖ്യാകര്‍ഷണമായിരുന്നു. 

സംഘടനയുടെ പുതിയ ഭാരവാഹികളായി കെ. ജയകുമാര്‍ (പ്രസിഡന്റ്), കലൈവാണി സന്തോഷ്, കെ.വി. അലക്‌സാണ്ടര്‍ (വൈസ് പ്രസിഡന്റുമാര്‍), മുരളി പണിക്കര്‍ (ജനറല്‍ സെക്രട്ടറി), ബിജി മുരളി, ജിതിന്‍ ജോസ് (ജോയിന്റ് സെക്രട്ടറിമാര്‍), ലാലു ജേക്കബ് (ജനറല്‍ കണ്‍വീനര്‍), തോമസ് ജോണ്‍ (ട്രഷറര്‍), രഘുബാല്‍ (മീഡിയ കണ്‍വീനര്‍), അനി ബിനു (വിമന്‍സ് വിംഗ് ചെയര്‍ പേഴ്‌സണ്‍), അബു പീറ്റര്‍ സാം (പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍), ജോമി ജോര്‍ജ് (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവരേയും ഉപദേശകസമിതി ചെയര്‍മാന്‍ ആയി ബിനു ജോണ്‍ ഫിലിപ്പിനേയും രക്ഷാധികാരിയായി ഉമ്മന്‍ ജോര്‍ജിനെയും യോഗം തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക