Image

കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല ; ഷംന കാസിം

Published on 23 February, 2017
കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല ; ഷംന കാസിം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഷംന കാസിം. കുറ്റവാളികള്‍ക്ക് കൃത്യമായ ശിക്ഷ നല്‍കാന്‍ കേരളത്തിലെ ഭരണകൂടത്തിന് സാധിച്ചിട്ടില്ലെന്ന് താരം പറ!ഞ്ഞു. ഇന്നത്തെ കേരളം സുരക്ഷിതമല്ലെന്നും സുഹൃത്തുക്കളെ പോലും ഭയപ്പെടേണ്ട കാലമാണിത് . പഴയ കാലങ്ങളില്‍ യുവാക്കള്‍ സംരക്ഷകരായിരുന്നെന്നും ഇന്ന് അതൊക്കെ മാറിയെന്നും ഷംന വ്യക്തമാക്കി.

സുഹൃത്തുക്കളെ അടക്കം എല്ലാവരെയും കണ്ടും നോക്കിയും സൂക്ഷിച്ചും നില്‍ക്കണമെന്നും കേരളത്തില്‍ നടിക്കെതിരെ നടന്ന ക്രൂരകൃത്യത്തിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും ഷംന പറഞ്ഞു. കുറ്റവാളികള്‍ക്ക് കൃത്യമായ ശിക്ഷ നല്‍കാന്‍ കേരളത്തിലെ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നും അതാണ് കുറ്റ കൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമെന്നും ഷംന വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക