Image

നടിയെ തട്ടിക്കൊണ്ടു പോയ സംഭവം ; ലാലിനും ഭാഗ്യലക്ഷ്മിയ്ക്കും പാര്‍വ്വതിയ്ക്കുമെതിരെ വിമര്‍ശനം ചൊരിഞ്ഞ് സംഗീത ലക്ഷ്മണ

Published on 23 February, 2017
നടിയെ തട്ടിക്കൊണ്ടു പോയ സംഭവം ; ലാലിനും ഭാഗ്യലക്ഷ്മിയ്ക്കും പാര്‍വ്വതിയ്ക്കുമെതിരെ വിമര്‍ശനം ചൊരിഞ്ഞ് സംഗീത ലക്ഷ്മണ

പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നടനും സംവിധായകനുമായ ലാലിനും, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും, സാമൂഹ്യ പ്രവര്‍ത്തക പാര്‍വതിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകയായ സംഗീതാ ലക്ഷ്മണ. ഈ വിഷയത്തില്‍ ലാലിന്റെ ഇടപെടല്‍ സംശയകരമാണെന്നും സംഗീത ലക്ഷ്മണ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

വകതിരിവില്ലാത്ത ഫെമിനിസം തലയില്‍ കുത്തിനിറച്ചതും, കൈയടി നേടാനുള്ള വ്യഗ്രതയും മാത്രമാണ് ഭാഗ്യലക്ഷ്മിയുടെയും പാര്‍വതിയുടെയും തലയിലെന്നും സംഗീത പറയുന്നു. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവും, പി.ടി തോമസ് എം.എല്‍.എയും ആരെ സംരക്ഷിക്കാനാണ് ഇടപെട്ടതെന്ന് മനസിലാകുന്നില്ലെന്നും അവര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്:

” ചങ്കൂറ്റമുണ്ടോ പാര്‍വതി നിങ്ങള്‍ക്ക്? ഭാഗ്യലക്ഷ്മി, നിങ്ങള്‍ക്കോ? നിങ്ങളുടെ തൊഴില്‍ മേഖലയിലെ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനായി നിലവിലുള്ള നിയമത്തിന്റെ സംരക്ഷണം അവരിലേക്ക് എത്തിച്ചു കൊടുക്കാന്‍? അവരെ ബോധവല്‍ക്കരിക്കാന്‍? അവകാശപോരാട്ടം നടത്താനായി അവരെ ആഹ്വാനം ചെയ്യാന്‍? സ്ത്രീ സുരക്ഷയുടെ ആവശ്യത്തിനായുള്ള നിയമത്തിന്റെ നിബന്ധനകള്‍ പാലിക്കാതെ നിലനില്‍ക്കുന്ന സിനിമാ പ്രൊഡക്ഷന്‍ കമ്ബനികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്താന്‍ ? ചലച്ചിത്ര സംഘടനകളുടെ അരാജകത്വം, അവിടുള്ള സ്ത്രീകളുടെ നേരെയുള്ള വിവേചനം അവസാനിപ്പിക്കാന്‍ ചെയ്യേണ്ടുന്നത് ചെയ്യാന്‍ വേണ്ടുന്ന മുന്‍കൈ എടുക്കാന്‍ മനക്കരുത്തുണ്ടോ നിങ്ങള്‍ക്ക്? പോലീസ് കേസില്‍ നിര്‍മ്മാതാവ് ലാലിനെയും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ മാനേജരെയും പ്രതിചേര്‍ക്കാന്‍, മഞ്ചു വാര്യര്‍ പറഞ്ഞ ക്രിമിനല്‍ ഗൂഡാലോചന കൂടി അന്വേഷണപരിധിയില്‍ കൊണ്ട് വരാന്‍ ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിനെ രേഖാമൂലം സമീപിക്കാന്‍ ഇച്ഛാശക്തിയുണ്ടോ നിങ്ങള്‍ക്ക്? സിനിമാമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളോടുള്ള നിങ്ങളുടെ പ്രതിബദ്ധത കാണട്ടെ ഞങ്ങള്‍….എന്നിട്ട് മതി നാട്ടിലെ സ്ത്രീകളുടെ സംരക്ഷണചുമതല ഏറ്റെടുക്കുന്നത്. രാഷ്ടത്തിന്റെ സ്ത്രീസുരക്ഷ അതും കഴിഞ്ഞ ശേഷം മതിയാവും.പ്ലീസ്.”

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക