Image

ഭാവനക്ക് എതിരെ നടന്ന ആക്രമണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

ജിനേഷ് തമ്പി Published on 23 February, 2017
ഭാവനക്ക് എതിരെ നടന്ന ആക്രമണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
ന്യൂജഴ്‌സി : പ്രശസ്ത നടി ഭാവനക്ക് കേരളത്തില്‍ നേരിടേണ്ടി വന്ന നിഷ്ടൂരമായ ആക്രമണത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്കന്‍ റീജിയന്‍, മറ്റു പ്രൊവിന്‍സുകളില്‍ നിന്നുള്ള ഭാരവാഹികള്‍ ശക്തമായ പ്രതിഷേധവും , അമര്‍ഷവും രേഖപ്പെടുത്തി.

മലയാളികളുടെ പ്രിയപ്പെട്ട നടി നേരിട്ട അതി ദാരുണവും, നീചവുമായ ആക്രമണത്തില്‍ നൂറു ശതമാനം സാക്ഷരതാ അവകാശപെടുന്ന കേരള സമൂഹം ലജ്ജിച്ചു തല താഴ്ത്തണമെന്നു വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ വനിതാ ഫോറവും , ന്യൂ ജഴ്‌സി വനിതാ ഫോറം ഭാരവാഹികളും മറ്റു പ്രമുഖ നേതാക്കളും അഭിപ്രായപ്പെട്ടു

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍, ഉദാത്തമായ സാംസ്കാരിക പാരമ്പര്യവും , സാമൂഹിക ഉന്നമതിയും അവകാശപ്പെടുന്ന കേരളസമൂഹം നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷക്കും ക്ഷേമത്തിനും മതിയായ പ്രാധാന്യം നല്‍കുന്നില്ല എന്നത് ഏറെ വേദനാജനകമാണെന്നു വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ വനിതാ ഫോറം പ്രസിഡന്റ് ആലിസ് ആറ്റുപുറം , ന്യൂ ജഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് തങ്കമണി അരവിന്ദന്‍, ന്യൂ ജഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം പ്രസിഡന്റ് വിദ്യ കിഷോര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു

വനിതകള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ സാഹചര്യത്തില്‍ കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ മതിയായ ശ്രദ്ധ കൊടുത്തു , ഉചിതമായ നടപടികള്‍ ഉടനടി കൈക്കൊള്ളണമെന്ന് പി സി മാത്യു (അമേരിക്ക റീജിയന്‍ പ്രസിഡന്റ്), ജോര്‍ജ് പനക്കല്‍ (അമേരിക്ക റീജിയന്‍ ചെയര്‍മാന്‍), കുര്യന്‍ സഖറിയ (അമേരിക്ക റീജിയന്‍ സെക്രട്ടറി), ചാക്കോ കോയിക്കലേത് (അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ്), തോമസ് മൊട്ടക്കല്‍ (ന്യൂ ജഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍) ,സാബു ജോസഫ് (അമേരിക്ക റീജിയന്‍ എക്കണോമിക്‌സ് ആന്‍ഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ്), തോമസ് എബ്രഹാം (ഡാളസ് പ്രൊവിന്‍സ് പ്രസിഡന്റ്), എല്‍ദോ പീറ്റര്‍ (ഹൂസ്റ്റണ്‍ പ്രൊവിന്‍സ്) , ഫിലിപ്പ് മാരേട്ട് (അമേരിക്കന്‍ റീജിയന്‍ ട്രഷറര്‍) എന്നിവര്‍ അഭിപ്രായപ്പെട്ടു

ന്യൂ ജഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം പ്രതിനിധികളായ , പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് സോഫി വില്‍സണ്‍, വനിതാ ഫോറം സെക്രട്ടറി ഷൈനി രാജു , ഡോ. എലിസബത്ത് മാമ്മന്‍ പ്രസാദ്, രുഗ്മിണി പദ്മകുമാര്‍ , ശോഭ ജേക്കബ് , ജിനു അലക്‌സ് എന്നിവര്‍ മലയാളത്തിന്റെ അഭിമാനമായ പ്രിയ നടി ഭാവനയുടെ നേരെയുണ്ടായ ഹീന കൃത്യത്തില്‍ ദുഖവും , അമര്‍ഷവും രേഖപ്പെടുത്തി

വേള്‍ഡ്‌കൌണ്‍സില്‍ അമേരിക്ക റീജിയന്‍ ഭാരവാഹികള്‍ സംയുക്തതമായി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ഭാവന എത്രയും വേഗം സിനിമ ലോകത്തേക്ക് തിരിച്ചു വരാനുള്ള ആശംസകളും, കുറ്റവാളികള്‍ക്കു നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ ലഭിക്കാനുള്ള എല്ലാ നടപടികളും പോലീസ് സ്തുത്യര്‍മായി ചെയുമെന്നുള്ള പ്രതീക്ഷയും പങ്കു വെച്ചു

വാര്‍ത്ത ജിനേഷ് തമ്പി
Join WhatsApp News
Vayanakkaran 2017-02-23 19:00:21
Hallo, World Malayalee Council big big mega world leaders of America, for Glamour cinema girls you are all there to protest. Good Good. But for hundreds of poor poor down trodden innocent girls facing atrocities every day in India and you are not seeing or hearing and you are not protesting?  Why? What about Josh? What about Kilirur, What about Abhya? What about Suryanelli , especially for Suryanelli, you people carry the big political heavy weight on your shoulder and many of you are on the side of that political heavy weight. I p protest about your partiality favouring the big and inflential. Also cany any body protest and try to catch that "Pramukha Nadan" who ever it is? You may only go and pauce picture with him and you may also carry him on your shoulders.
കരയപ്പറമ്പിൽ ബാബു 2017-02-23 20:39:14
ആങ്ങള ചാത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിലാ കാണാൻ വയ്യാത്തത് എന്ന് പറഞ്ഞപോലെയാണ്.  എനിക്കെന്റെ പ്രിയപ്പെട്ട സംഘടനകൾ കരയുന്നത് കാണാനുള്ള ശക്തിയില്ല .  അനിയൻ ജോർജ്ജ് കരഞ്ഞുപിഴിഞ്ഞു പോയതെയുള്ള. ഇപ്പോൾ ഇതാ വേൾഡ് മലയാളി കരയാൻ തുടങ്ങിയിരിക്കുന്നു. ഇനി ഫോമ കരയും, ഫൊക്കാന കരയും, പത്തനംതിട്ട, കോട്ടയം, തിരുവല്ല,ചങ്ങനാശേരി, ചെങ്ങന്നൂര്, തിരുവനന്തപുരം, കൊച്ചി എന്നിങ്ങെനെയുള്ള ഓരോ ജില്ലാ സംഘടനയും കരയാൻ തുടങ്ങും.  കരഞ്ഞു കരഞ്ഞു കരഞ്ഞു ഇവിടെ ഒരു കരച്ചിൽ പുഴ ഒഴുകും 

കരയല്ലെന്നു പറയാൻ എന്തെളുപ്പം 
കരയാതിരിക്കാലാണ് അതിലും എളുപ്പം 
വേൾഡ് മലയാളികൾ ഒരുമിച്ചു കരയുമ്പോൾ 
കരയാതിരിക്കാൻ ആർക്കു കഴിയും 
ജോണി 2017-02-24 08:01:56
വായനക്കാരനോട് പൂർണമായും യോജിക്കുന്നു. രാഷ്ട്രീയക്കാരും മത മേലധ്യക്ഷന്മാരും സിനിമാക്കാരും എന്ന് വേണ്ട എല്ലാത്തിനും അവസാന വാക്കെന്നു മലയാളി കരുതുന്ന സാംസ്കാരിക നായകരും എല്ലാം ഒരേ തൂവൽ പക്ഷികൾ ആണെന്ന് തോന്നി പോകുന്നു. സമ്പൂർണ സാക്ഷരതാ ബന്ദർ ക  ബച്ചാ (ഒരു സത്യൻ അന്തിക്കാട് ഡയലോഗ്) 
Johnson 2017-02-24 11:22:56
Totally agree with Vayanakkaran! Shame on these self declared "leaders" who doesnt do anything for humans other than just releasing some press release and their photos. Really Pathetic!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക