Image

കെറ്ററിങ്ങില്‍ ഡോ ജോണ്‌ ദാസിന്റെ പരിശുദ്ധാല്‌മ്മ അഭിഷേക ധ്യാനം നാളെ തുടങ്ങും

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 23 February, 2012
കെറ്ററിങ്ങില്‍ ഡോ ജോണ്‌ ദാസിന്റെ പരിശുദ്ധാല്‌മ്മ അഭിഷേക ധ്യാനം നാളെ തുടങ്ങും
കെറ്ററിങ്ങ്‌ : പ്രസസ്‌ത തിരുവചന ശുശ്രുക്ഷകനും, പരിശുദ്ധാത്മ അഭിഷേക വചന പ്രഗോഷങ്ങളിലൂടെ ആയിരങ്ങള്‍ക്ക്‌ ദൈവീക അനുഭവം നല്‍കി വരുന്ന വാഗ്മിയുമായ ഡോ ജോണ്‌ ദാസ്‌ കെറ്ററിങ്ങില്‍ നടത്തുന്ന ത്രിദിന പരിശുദ്ധാല്‌മ്മ അഭിഷേക ധ്യാനം നാളെ തുടങ്ങും. കുടുംബ നവീകരണം പ്രാപിക്കുന്നതിനും തിന്മകളുടെ ദുഷ്ട്‌ട ശക്ത്‌തികളില്‍ നിന്നും പരിശുദ്ധാല്‌മ്മ അഭിഷേകത്തിലൂടെ വിടുതല്‍ ലഭിക്കുന്നതിനും , അതിലൂടെ ശാന്തിയും സമാധാനവും അനുഗ്രഹവും പ്രാപിക്കുന്നതിനും ഉതകുന്ന തിരു വചന ശുശ്രുക്ഷകളാണ്‌ ഡോ ജോണ്‌ ദാസ്‌ തന്റെ ത്രിദിന ധ്യാനത്തില്‍ പ്രതിപാദിക്കുക. ദൈവത്തെ നേരില്‍ അനുഭവിക്കുന്നതിനും അവിടുത്തെ പരിപാലനവും അനുഗ്രഹവും കൂടുതല്‍ ആയി നേടുവാനും! പ്രാര്‍ത്തന്‌കള്‍ക്ക്‌ പൂര്‍ണ്ണത കൈവരിക്കുന്നതിനും ജോണ്‌ ദാസിന്റെ ശുശുക്ഷ പ്രയോജനം ചെയ്യും.

ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനക്കും. കുന്‌ബസാരത്തിന്നും, കൌന്‍സിലിങ്ങിന്നും സൗകര്യം ഉണ്ടായിരിക്കുന്നതാണ്‌. ഈ ത്രിദിന വചന ശുശ്രുക്ഷയില്‍ ആധ്യാന്ത്യം പങ്കു ചേര്‍ന്ന്‌ ഈശ്വരനെ അടുത്തറിയുന്നതിന്നും ദൈവീക കൃപയും, നവീകരണവും, സാന്ത്വനവും നേടുന്നതിനും ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പള്ളി കമ്മിറ്റി അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പള്ളിക്കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക. റോമി തോമസ്‌ 07737352292 ബിനോയ്‌ കഞ്ഞൂക്കാരന്‍ 07877644760 സോബിന്‍ ജോണ്‌ 07737246150 .

എല്ലാ ദിവസവും രാവിലെ 9 .30 മുതല്‍ വൈകുന്നേരം 4 .30 വരെ ആയിരിക്കും ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്‌.

24 , 25 തീയതികളില്‍ സെന്റ്‌ എഡ്വാര്‍ഡ്‌ കാത്തലിക്‌ പള്ളിയില്‍ വെച്ചും (NN157QQ )
അവസാന ദിവസം ( 26 നു ) കെറ്ററിന്‌ഗ്‌ ജെനറല്‍ ഹോസ്‌പിറ്റല്‍ സോഷ്യല്‍ ക്ലബ്‌ ഹാളിലും (NN168UZ) വെച്ചായിരിക്കും ധ്യാനം നടത്തപ്പെടുക.
കെറ്ററിങ്ങില്‍ ഡോ ജോണ്‌ ദാസിന്റെ പരിശുദ്ധാല്‌മ്മ അഭിഷേക ധ്യാനം നാളെ തുടങ്ങും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക