Image

സുനിയെ തനിക്കറിയില്ല; തട്ടിക്കൊണ്ടുപോകലിന്‌ പിന്നില്‍ ഗുഢാലോചനയുണ്ടെന്ന്‌ സംവിധായകന്‍ ലാല്‍

Published on 24 February, 2017
സുനിയെ തനിക്കറിയില്ല; തട്ടിക്കൊണ്ടുപോകലിന്‌ പിന്നില്‍ ഗുഢാലോചനയുണ്ടെന്ന്‌ സംവിധായകന്‍ ലാല്‍


കൊച്ചി:  നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട്‌ തന്റെ പേര്‌ വലിച്ചിഴക്കുന്നതില്‍ തനിക്ക്‌ വിഷമമില്ലെന്നും സത്യം എന്താണെന്ന്‌ എല്ലാവര്‍ക്കും അറിയാമെന്നും 
 സംവിധായകന്‍ലാല്‍. 

അതേസമയം നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ അറസ്റ്റ്‌ ചെയ്‌തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.തട്ടിക്കൊണ്ടുപോയ സംഭവത്തിന്‌ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും  ഈ ഗൂഢാലോചന കണ്ടെത്തണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ സഹായിക്കാനെത്തിയ ആന്റോ ജോസഫ്‌ ക്രൂശിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്നും ലാല്‍ പറഞ്ഞു.

നടന്‍ ദിലീപിനെ സംഭവത്തിലേക്ക്‌ അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നു. അതിന്‌ അദ്ദേഹത്തിന്‌ അതിയായ വിഷമമുണ്ടെന്നും ഇത്‌ എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയ തനിക്ക്‌ പരിചയമില്ല. പുറത്ത്‌ നിന്ന്‌ വിളിച്ച വാഹനത്തിന്റെ ഡ്രൈവറാണ്‌ സുനി. പലരും ഊഹാപോഹങ്ങള്‍ പറഞ്ഞ്‌ പരത്തുകയാണെന്നും ലാല്‍ പറഞ്ഞു. സെറ്റില്‍ സുനിയുടെ പെരുമാറ്റം മാന്യമായിരുന്നു. കൃത്യമായി ജോലി ചെയ്യുകയും ആവശ്യത്തിന്‌ മാത്രം സംസാരിക്കുകയും ചെയ്‌തിരുന്ന അയാള്‍ സെറ്റില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

തന്റെ മകന്‍ ജീന്‍ പോള്‍ ലാലിന്റെ പുതിയ ചിത്രത്തില്‍ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു കല്ല്യാണ സീക്വന്‍സിന്‍സ്‌ ഉണ്ടായിരുന്നു. ഇതിനായി ഒരുപാട്‌ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന്‌ പുറത്തുനിന്ന്‌ വിളിക്കേണ്ടിവന്ന വാഹനത്തിന്റെ ്രൈഡവറായി വന്നയാളാണ്‌ ഡ്രൈവര്‍ സുനി എന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. 


ഹണി ബി 2 ന്റെ ചിത്രീകരണത്തിന്‌ ഗോവയില്‍ പോയപ്പോള്‍ അയാളും അവിടെയുണ്ടായിരുന്നു.എന്നാല്‍ അന്ന്‌ നന്നായിട്ടാണ്‌ പെരുമാറിയത്‌. അതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ സംശയമൊന്നും തോന്നിയിരുന്നില്ല. 


 പല മാധ്യമങ്ങളും വ്യാജ വാര്‍ത്തകളാണ്‌ അടിച്ചു വിടുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. 

.

ഷൂട്ടിങ്‌ ആവശ്യത്തിനായല്ല നടി കൊച്ചിയിലേക്ക്‌ വന്നത്‌. രമ്യാ നമ്പീശന്റെ വീട്ടില്‍ നാല്‌ ദിവസം താമസിക്കുന്നതിന്‌ വേണ്ടിയാണ്‌ അവരെത്തിയതെന്നും ലാല്‍ വ്യക്തമാക്കി. പള്‍സര്‍ സുനിയെ പിടികൂടാനായത്‌ മഹാകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക