Image

സുനിയുടെ കാമുകിയും കസ്റ്റഡിയില്‍

Published on 24 February, 2017
സുനിയുടെ കാമുകിയും കസ്റ്റഡിയില്‍


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണിനായി പോലീസ്‌ അന്വേഷണം വ്യാപിപ്പിച്ചു. അറസ്റ്റിലായതിന്‌ ശേഷം നടത്തിയ ചോദ്യം ചെയ്യലിനിടെ, സുനിഫോണ്‍ ഉപേക്ഷിച്ചെന്നു പറഞ്ഞ എറണാകുളം വെണ്ണല ബൈപ്പാസിനടുത്തുള്ള ഓടയിലും പോലീസ്‌ പരിശോധന നടത്തിയിരുന്നു. 

എന്നാല്‍ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസില്‍ ഏറെ നിര്‍ണായകമാണ്‌ നടിയെ ഉപദ്രവിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍. പോലീസിനെ കുഴയ്‌ക്കാന്‍ ഫോണ്‍ ഉപേക്ഷിച്ചെന്ന്‌ സുനി കള്ളം പറഞ്ഞതാകാനും സാധ്യതയുണ്ട്‌.

അതേസമയം ഫോണ്‍ സുനി തന്‍റെ കാമുകിയെ ഏല്‍പ്പിച്ചിരിക്കാമെന്നും സൂചനയുണ്ട്‌. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആലപ്പുഴ സ്വദേശിനിയായ യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. സംഭവത്തിനുശേഷം സുനി എറണാകുളം ഗിരിനഗറിലുള്ള ഇവരുടെ വീട്ടിലെത്തി 20 മിനിട്ടോളം ചിലവിട്ടിരുന്നു. 

മണികണ്‌ഠന്‍റെയും വിജീഷിന്‍റെയും ഒപ്പം വാഹനത്തില്‍ എത്തിയ സുനി ഒറ്റയ്‌ക്കാണ്‌ മതില്‍ ചാടി കടന്ന്‌ ഈ  സ്‌ത്രീയുടെ വീട്ടിലെത്തിയത്‌. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചിരുന്നു. മതില്‍ചാടി കടന്ന്‌ പോയ ആള്‍ സുനിയാണെന്ന്‌ പോലീസ്‌ സ്ഥിരീകരിക്കുകയും ചെയ്‌തു.

മണികണ്‌ഠനെയും വീജീഷി?നെയും ഒഴിവാക്കി ഇ?വ?രെ കാണാന്‍ സുനി പോയതില്‍ ദുരൂഹതയുള്ളതായി പോലീസ്‌ സംശയിക്കുന്നുണ്ട്‌. ഇത്‌ സംഭവ?ത്തിന്‍റെ ഗൂഡാലോചനയില്‍ ഈ സത്രീക്കു ബന്ധമുണ്ടെന്ന തരത്തിലേക്കാണ്‌ നീങ്ങുന്നത്‌. രാത്രി സ്‌ത്രീയുടെ വീട്ടില്‍ പോയ സമയത്ത്‌ ഫോണ്‍ അവര്‍ക്കു കൈമാറിയിരിക്കാനും സാധ്യതയുണ്ട്‌. 

അങ്ങനെ കൈമാറിയിട്ടുണ്ടെങ്കില്‍ ഇതിനകം ഫോണ്‍ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിട്ടുണ്ടാകും. ഇവര്‍ കടവന്ത്രയല്‍ വസ്‌ത്രവ്യാപാ?ര സ്ഥാപനം നടത്തുകയാണ്‌. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമെ ഗൂഡാലോചനയിലും മറ്റും ഇവര്‍ക്കുള്ള പങ്ക്‌ വ്യക്തമാകുകയുള്ളു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക