Image

മലങ്കര കണ്‍വന്‍ഷന്‍ -ചിക്കാഗോ കിക്കോഫ്

മോഹന്‍ വര്‍ഗീസ് Published on 23 February, 2012
മലങ്കര കണ്‍വന്‍ഷന്‍ -ചിക്കാഗോ കിക്കോഫ്

ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ വാലി റിസോര്‍ട്ടിലെ മാര്‍ ഈവാനിയോസ് നഗറില്‍ , 2012 ഓഗസ്റ്റ് 9,10, 11,12 തീയതികളില്‍ നടക്കുന്ന മലങ്കര കാത്തോലിക്ക സഭയുടെ അമേരിക്കന്‍ എക്‌സാര്‍ക്കേറ്റ് കണ്‍വന്‍ഷന്റെ ചിക്കാഗോ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്, ഫെബ്രുവരി 19-ാം തീയതി എവന്‍സ്റ്റണിലെ മലങ്കര കാത്തോലിക്കാ ദേവാലയത്തില്‍ വച്ച്, അമേരിക്കന്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ യൗസേബിയോസ് തിരുമേനി സ്‌പോണ്‍സേഴ്‌സിന് രജിസ്‌ട്രേഷന്‍ കിറ്റ് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. കണ്‍വന്‍ഷന്റെ ഗോള്‍ഡണ്‍ സ്‌പോണ്‍സേഴ്‌സായി മോളി സഖറിയ, സിബി ദാനിയേല്‍ , ബഞ്ചമിന്‍ തോമസ്, കോശി ഏബ്രഹാം, മാത്യൂ മാര്‍ക്കോസ്, അച്ചാമ്മ ജോണ്‍ മത്തായി, സ്റ്റാന്‍ലി ജോണ്‍ എന്നിവര്‍ മുന്നോട്ടു വന്നു.

കണ്‍വന്‍ഷന്‍ തീം സോങ്ങ് സിഡി, പ്രാര്‍ത്ഥന, കണ്‍വന്‍ഷന്‍ സന്ദേശം എന്നിവ അടങ്ങിയ കിറ്റ് പിതാവില്‍ നിന്നും സ്വീകരിച്ചു രജിസ്ട്രര്‍ ചെയ്തു. സ്‌പോണ്‍സേഴ്‌സിനെയും, രജിസ്ട്രര്‍ ചെയ്ത മറ്റു കുടുംബാംഗങ്ങളെയും പിതാവ് അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

കൂടുതല്‍ ആളുകള്‍ സഹകരിച്ച് ഈ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിന് ഇടവക വികാരി ബഹു. മാത്യൂ പെരുമ്പള്ളികുന്നേല്‍
ഏന്തരയ്യ ആഹ്വാനം ചെയ്തു.

മലങ്കര കണ്‍വന്‍ഷന്‍ -ചിക്കാഗോ കിക്കോഫ്
കണ്‍വന്‍ഷന്‍ കിക്ക് ഓഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക