Image

ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

Published on 24 February, 2017
ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

  തൃശൂര്‍: തൃശൂര്‍ കേച്ചേരിയില്‍ അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. മഴുവഞ്ചേരി സ്വദേശി ജോണിയും ഭാര്യയും മൂന്നു മക്കളുമാണ് മരിച്ചത്. ജോണി(48), ഭാര്യ സോമ(35), മക്കളായ ആഷ്‌ലി(11), ആന്‍സണ്‍(9), ആന്‍മരിയ(7) എന്നിവരാണ് മരിച്ചതെന്നു പോലീസ് അറിയിച്ചു. 

ജോണിയെ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചനിലയിലാണ് കണ്ടെത്തിയത്. മറ്റു നാലുപേരുടെ മൃതദേഹങ്ങള്‍ കഴുത്തറത്തു കൊലപ്പെടുത്തിയ നിലയിലായിരുന്നു. ഭാര്യയെയും മൂന്നുമക്കളെയും കൊലപ്പെടുത്തിയശേഷം ജോണി ജീവനൊടുക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന സൂചന. കോഴിക്കോട് സ്വദേശിയാണ് ജോണി. കുറച്ചുകാലമായി ജോണി മഴുവഞ്ചേരിയില്‍ സ്‌റ്റേഷനറി കട നടത്തുകയായിരുന്നു. കട തുറക്കാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സാന്പത്തിക ബാധ്യതയാണ് മരണത്തിനു പിന്നിലെന്നു ബന്ധുക്കള്‍ സൂചന നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക