Image

പിണറായിയുടെ മതസൗഹാര്‍ദ്ദ റാലി: മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ കര്‍ണ്ണാടക പൊലീസ്‌

Published on 24 February, 2017
പിണറായിയുടെ മതസൗഹാര്‍ദ്ദ റാലി: മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ കര്‍ണ്ണാടക പൊലീസ്‌


മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന റാലിക്കിടെ സംഘപരിവാര്‍ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്‌ മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ കര്‍ണ്ണാടക പൊലീസ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്‌ച രാവിലെ ആറുമുതല്‍ ഞായറാഴ്‌ച രാവിലെ ആറുവരെയാണ്‌ നിരോധനാജ്ഞയെന്ന്‌ മംഗളൂരു ഡി.സി.പി സഞ്‌ജീവ്‌ പാട്ടീല്‍ പറഞ്ഞു.


നിരോധാനാജ്ഞ പ്രഖ്യാപിച്ച സമയത്ത്‌ പ്രകടനം നടത്താനോ സംഘം ചേരാനോ പാടില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. പിണറായി വിജയന്‍ പങ്കെടുക്കുന്ന മത സൗഹാര്‍ദ്ദ പരിപാടിക്ക്‌ നിരോധനാജ്ഞയില്‍ ഇളവ്‌ നല്‍കിയതായും പൊലീസ്‌ വ്യക്തമാക്കി.


സി.പി.എംസംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കാനെത്തുന്ന പിണറായിയെ തടയുമെന്ന്‌ സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. പരിപാടി നിശ്ചയിച്ചിട്ടുള്ള നാളെ മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്‌. ഹര്‍ത്താലിന്റെ മറവില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ്‌ പൊലീസ്‌ മുന്നൊരുക്കം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക