Image

പ്രമുഖ മാധ്യമങ്ങള്‍ക്ക ട്രമ്പിന്റെ പത്രസമ്മേളനത്തില്‍ വിലക്ക്

Published on 24 February, 2017
പ്രമുഖ മാധ്യമങ്ങള്‍ക്ക ട്രമ്പിന്റെ പത്രസമ്മേളനത്തില്‍ വിലക്ക്
വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രമുഖ വാര്‍ത്താ മാധ്യമങ്ങളായ സി.എന്‍.എന്‍. ന്യൂയോര്‍ക്ക് ടൈംസ്, ലോസ് ആഞ്ചലസ് ടൈംസ്, ബിസിസി പ്രതിനിധികള്‍ക്ക്  ട്രമ്പിന്റെ വാര്‍ത്താ സമ്മേളന ബ്രീഫിങ്ങില്‍ നിന്ന് വിലക്ക്.

ഫെബ്രുവരി 24 വെള്ളിയാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറാണ് (Sean Spicer) വിലക്ക് ഏര്‍പ്പെടുത്തിയ വിവരം വെളിപ്പെടുത്തിയത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതു മുതല്‍ ട്രമ്പിനെതിരെ നിശിത വിമര്‍ശനങ്ങളാണ് ഈ പത്രങ്ങള്‍ നടത്തിയിരുന്നത്.

കണ്‍സര്‍വേറ്റീവിന്റെ വാര്‍ഷീക സമ്മേളന ദിനത്തില്‍ തന്നെ ഉത്തരവ് പുറത്തുവന്നത് മാധ്യമ ലോകത്തെ ശരിക്കും അത്ഭുതപ്പെടുത്തി.

ട്രമ്പിനെതിരെ നുണ കഥകള്‍ മെനയുന്ന പത്രങ്ങളെ മാറ്റി നിറുത്തിയതില്‍ തെറ്റില്ലാ എന്നായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം.

കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫ്രന്‍സില്‍ ട്രമ്പ് നടത്തിയ പ്രസംഗത്തില്‍, മാധ്യമ പ്രവര്‍ത്തകരുടെ നിരുത്തരവാദിത്വപരമായ പ്രവര്‍ത്തനങ്ങളെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. ട്രമ്പും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ തുറന്ന പോരാട്ടത്തിനാണ് അങ്കം കുറിച്ചിരിക്കുന്നത്.

പ്രമുഖ മാധ്യമങ്ങള്‍ക്ക ട്രമ്പിന്റെ പത്രസമ്മേളനത്തില്‍ വിലക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക