Image

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നു: സുധീരന്‍

Published on 25 February, 2017
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നു: സുധീരന്‍
തിരുവനന്തപുരം: സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമം വർധിച്ചു വരികയാണ്. നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണത്തിന്‍റെ വ്യാപ്തി തടഞ്ഞു. പോലീസ് അന്വേഷണം തുടങ്ങുന്നതിനു മുന്പ് കേസിൽ ഗൂഡാലോചനയില്ലെന്ന് പോലീസ് മന്ത്രി പറഞ്ഞിരിക്കുന്നുവെന്നും സുധീരൻ കുറ്റപ്പെടുത്തി. കേസിലെ പ്രതികളെ മുഴുവൻ പിടികൂടിയതിനാൽ എല്ലാം അവസാനിച്ചു എന്ന് പ്രചരിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും സുധീരൻ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക