Image

റെയിന്‍ ഡ്രോപ്‌സ്: റോബിന്‍ കൈതപ്പറമ്പ്

റോബിന്‍ കൈതപ്പറമ്പ് Published on 25 February, 2017
റെയിന്‍ ഡ്രോപ്‌സ്: റോബിന്‍ കൈതപ്പറമ്പ്
മഴക്കാലരാത്രികള്‍ മറനീക്കി എത്തിയെന്‍
മനസ്സിന്റെ മടിയിലായ് മയങ്ങുന്നൊരോര്‍മ്മയെ
തൊട്ടുണര്‍ത്തീടുന്നു നനുത്തതന്‍ കൈകളാല്‍
മാടിവിളക്കുന്നു വരിക നീ അരികിലായ്
ഓടികളിക്ക എന്‍ മടിത്തട്ടിലായ്
ഓരോ മഴയും ഓരോര്‍മ്മപ്പെടുത്തലായ്
മനസ്സിന്റെ കോണിലായ് നിന്നീടുമ്പോള്‍
ഓര്‍മ്മകളിലൈന്നും ഒരുമഴച്ചിന്തായ്
ഓമലാളിന്‍ മുഖം തെളിഞ്ഞീടുന്നു.
മറക്കുവാന്‍ എത്രമേല്‍ മോഹമുണ്ടെങ്കിലും
മഴയുടെ ഇരമ്പല്‍ പോല്‍ ആര്‍ത്തീടുന്നു.
കോരിച്ചൊരിയുന്ന മഴയിലൂടെന്‍
മോഹങ്ങള്‍ എല്ലാം ഒഴുകീടുമ്പോള്‍
തുള്ളിതുളുമ്പിയെന്‍ ചാരെത്തണഞ്ഞു തന്‍
മഴത്തുള്ളി വിരലിനാല്‍ തഴുകീടവേ
നനഞ്ഞൊട്ടി നില്‍ക്കുമെന്‍ ഉടലിലാകെ
കുളിര്‍ വാരി വിതറുന്നു സ്‌നേഹമോടെ
കഴിഞ്ഞകാലത്തിന്റെ മോഹങ്ങളൊക്കെയും
പെയ്‌തൊഴിഞ്ഞീടുന്ന മഴമേഘം പോലെ
അകന്നു പോയതില്‍ മഴവില്ലുവിരിയുപോല്‍
തെളിയട്ടെ ജീവനില്‍ ഭാഗ്യങ്ങളും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക