Image

പള്‍സര്‍ സുനി രാത്രിയില്‍ എത്തിയ സുഹൃത്ത്ന്‍റെ വീട്ടില്‍ പോലീസ്‌ റെയ്‌ഡ്‌

Published on 25 February, 2017
പള്‍സര്‍ സുനി രാത്രിയില്‍ എത്തിയ  സുഹൃത്ത്ന്‍റെ വീട്ടില്‍ പോലീസ്‌ റെയ്‌ഡ്‌

കൊച്ചി: നടിയെ ആക്രമിച്ച ശേഷം പള്‍സര്‍ സുനി രാത്രിയില്‍ എത്തിയ കൊച്ചിയിലെ വീട്ടില്‍ പോലീസ്‌ റെയ്‌ഡ്‌ നടത്തി. വീടിന്‍റെ മുന്‍വശത്ത്‌ നിന്നും സ്‌മാര്‍ട്ട്‌ ഫോണ്‍ കവര്‍ ലഭിച്ചു. ഇവിടെ പോലീസിന്‍റെ വിശദമായ പരിശോധന തുടരുകയാണ്‌.

നടിയെ ആക്രമിച്ച്‌ കാറിനുള്ളില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ എറണാകുളം നഗരത്തിലെ അഴുക്കുചാലില്‍ കളഞ്ഞുവെന്നാണ്‌ സുനി പോലീസിന്‌ മൊഴി നല്‍കിയിരിക്കുന്നത്‌. എന്നാല്‍ പോലീസ്‌ ഇത്‌ വിശ്വസിച്ചിട്ടില്ല. കേസിലെ നിര്‍ണായക തെളിവായ ഈ ഫോണ്‍ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്‌ അന്വേഷണ സംഘം. 

ഇതിന്‍റെ ഭാഗമായാണ്‌ സുനി സംഭവ ദിവസം രാത്രിയില്‍ എത്തിയ സുഹൃത്ത്‌ പ്രിയേഷിന്‍റെ വീട്ടില്‍ റെയ്‌ഡ്‌ നടത്തിയത്‌. ഇവിടെ വച്ച്‌ സുനി ഫോണ്‍ പ്രിയേഷിന്‌ നല്‍കിയിരിക്കാമെന്ന നിഗമനത്തിലാണ്‌ പോലീസ്‌. 

സംഭവ ദിവസം മറ്റ്‌ പ്രതികളെ ഒഴിവാക്കി സുനി ഒരാളെ കാണാന്‍ പോയിരുന്നുവെന്ന്‌ കൂട്ടുപ്രതികളായ മണികണ്‌ഠനും ബിജീഷും പോലീസിന്‌ മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പോലീസിന്‌ ലഭിച്ചിരുന്നു.

സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസ്‌ കോയന്‌പത്തൂരിലേക്കും പോകുമെന്ന്‌ ഉറപ്പായി. എട്ട്‌ ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച സുനിയെയും കൊണ്ടു അടുത്ത ദിവസം തന്നെ പോലീസ്‌ കോയന്‌പത്തൂരിലേക്ക്‌ പോകും. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക