Image

ക്വട്ടേഷന്‍ ആണോ എന്ന്‌ പിന്നീട്‌ പറയാം; മാധ്യമങ്ങളോട്‌ സുനി

Published on 25 February, 2017
ക്വട്ടേഷന്‍ ആണോ എന്ന്‌   പിന്നീട്‌ പറയാം; മാധ്യമങ്ങളോട്‌ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി സുനിയടക്കം പ്രതികളെ എട്ടു ദിവസത്തേക്ക്‌ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ആലുവ ഫസ്റ്റ്‌ ക്ലാസ്സ്‌ ജുഡീഷ്യല്‍ മജുസ്‌ട്രേറ്റ്‌ കക കോടതിയാണ്‌ പ്രതികളെ കസ്റ്റഡിയില്‍ വിട്ട്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

പത്ത്‌ ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ എട്ട്‌ ദിവസം മാത്രമാണ്‌ കോടതി അനുവദിച്ചത്‌. സുനിക്കായി അഡ്വ. ആളൂര്‍ ഹാജരാകുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അഡ്വ ഇ.സി പൗലോസ്‌ തന്നെയാണ്‌ കോടതിയില്‍ ഹാജരായത്‌.

നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ പ്രതികളില്‍ നിന്ന്‌ പൊലീസിന്‌ കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടത്‌ കേസ്‌ അന്വേഷണത്തില്‍ നിര്‍ണായകമാണെന്നും അതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നുമായിരുന്നു പൊലീസ്‌ ആവശ്യപ്പെട്ടിരുന്നത്‌.

കോടതിയില്‍ നിന്ന്‌ മടങ്ങവേ മാധ്യമങ്ങളോട്‌ സംസാരിച്ച സുനി കേസിന്റെ ആവശ്യമില്ലാത്ത വാര്‍ത്തകള്‍ ഒരുപാട്‌ പേരെ ബുദ്ധിമുട്ടിക്കുകയാണെന്നു പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക