Image

സിനിമയിലെ അഴുക്കുകള്‍ തൂത്തു വൃത്തിയാക്കണം: എ.കെ ബാലന്‍, സാംസ്‌കാരിക മന്ത്രി

Published on 25 February, 2017
സിനിമയിലെ അഴുക്കുകള്‍ തൂത്തു വൃത്തിയാക്കണം:  എ.കെ ബാലന്‍, സാംസ്‌കാരിക മന്ത്രി
ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളിലൊന്നാണ് കൊച്ചിയില്‍ യുവനടി ഉപദ്രവിക്കപ്പെട്ടത്. നടിയുടെ മൊഴി സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുന്നു. ഒന്നുറപ്പാണ്. കേസില്‍ എത്ര ഉന്നതര്‍ ഉള്‍പ്പെട്ടാലും പിടികൂടും. ഇതില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ മാത്രമാണെന്ന് കരുതേണ്ട. രാഷ്ട്രീയക്കാരേയും സിനിമാക്കാരേയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം ഒരുകാര്യം പറയാതിരിക്കാന്‍ വയ്യ. സിനിമാമേഖലയില്‍ ആശാസ്യമല്ലാത്ത പലതും അരങ്ങേറിക്കൊണ്ടിരിക്കുന്നു. സാമൂഹ്യദ്രോഹികള്‍ ഈ രംഗത്തു നുഴഞ്ഞുകയറി താണ്ഡവമാടുന്നുണ്ട്. സിനിമയുള്‍പ്പെടുന്ന വകുപ്പിന്റെ മന്ത്രിയാകുന്നതിനു മുമ്പു തന്നെ എനിക്ക് ഇതിനെക്കുറിച്ച് അറിവു കിട്ടിയിരുന്നു. മന്ത്രിയായ ശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയാനായി.

സിനിമാമേഖലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികളെക്കുറിച്ചുള്ള മുഴുവന്‍ വിവരവും ശേഖരിക്കുന്നുണ്ട്. സിനിമാപ്രവര്‍ത്തകരുടെ സഹായത്തോടെതന്നെ അത്തരം സാമൂഹ്യവിരുദ്ധരെ തൂത്തെറിയും. സിനിമയ്ക്കും നാടിനും ശാപമായി മാറിയ ശക്തികള്‍ എത്ര ഉന്നതരായാലും വെറുതെ വിടുന്ന പ്രശ്‌നമില്ല.

സിനിമാവകുപ്പ് ഏറ്റെടുത്തപ്പോള്‍ പലരും നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സിനിമയിലെ സാമൂഹ്യദ്രോഹികളെ തൊട്ടാല്‍ ഷോക്കേല്‍ക്കുമെന്നു പലരും പറഞ്ഞു. ഷോക്കേല്‍ക്കുമെന്നുറപ്പാണ്. അത് എനിക്കോ സര്‍ക്കാരിനോ ആയിരിക്കില്ല, സിനിമയെ ഇത്തരത്തില്‍ വഷളാക്കുന്നവര്‍ക്കായിരിക്കും.

ക്രിമിനല്‍ സ്വഭാവക്കാര്‍ എല്ലാ മേഖലയിലും ഉണ്ട്. സിനിമാ മേഖലയില്‍ അത് ഇതുവരെ തുറന്നുകാട്ടപ്പെട്ടിരുന്നില്ല. ഇതോടെ പരിപൂര്‍ണമായും ഇല്ലാതാക്കും. സംസ്ഥാനത്തു ക്രിമിനലുകളെ അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല.

നിഷ്പക്ഷമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ചില പോറലുകള്‍ സ്വാഭാവികമാണ്. മാധ്യമങ്ങള്‍ അതുമാത്രം ഉയര്‍ത്തിക്കാട്ടുന്നതു ശരിയല്ല.ഗൂഢാലോചന ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും നിയമത്തിനു മുന്നില്‍ കൊണ്ടുവരും.

കേസിലെ പ്രതികളെയൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെയെല്ലാം മാളത്തില്‍ തീയിട്ട് ഉടുമ്പിനെ പുറത്തുചാടിക്കുമ്പോലെ പുറത്തുകൊണ്ടുവരും.

അന്വേഷണം കഴിയുന്നതോടെ എല്ലാം പുറത്തുവരും. നടിയുടെ വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനോട് നടിയുടെ വീട്ടില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. നടിയുടെ അമ്മയെ താന്‍ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചു. സര്‍ക്കാരിനു ചെയ്യാനുള്ളതെല്ലാം ഇക്കാര്യത്തില്‍ ചെയ്തിട്ടുണ്ട്
Join WhatsApp News
Vayanakkaran 2017-02-25 20:33:00
Yes, Dr. Sasi I agree with you. The Kairalii Channel has lost some credibility because of some recent attitudes one after another. The law academy issue, Bhavana actrees issue, most of the time standing on the wrong side. After LDF getting power the party channel lost the creditibilty. The Kairali USA man also merly play politics, the opinions are biased. During the UDF rule the Kairalee was standing with the right and proper side. Now blindly kaiaralii support the ruling LDF and satand with the corruption and with the rich and powerful. Hope it will correct and rise to the occassion. All the best for their recovery.
Dr.Sasi 2017-02-25 19:33:09
മമ്മൂട്ടി ചെയർമാനായിട്ടുള്ള കൈരളി ടെലിവിഷനിൽ നിന്ന് തന്നെ തുടങ്ങട്ടെ അന്വേഷണത്തിന്റെ ആരംഭം .തെരഞ്ഞുപിടിച്ചു  താങ്കളുടെ പാർട്ടികാർക്കും ,പാർട്ടി അനുഭാവികളായ സാഹിത്യകാരന്മാർക്ക് അവാർഡ് കൊടുത്തും ,ഘോഷയാത്രകൾ  സംഘടിപ്പിച്ചു ഖജനാവിലെ പണം ദൂർത്തടിച്ചും ,സാമാജിക ശരീരത്തിന്  ഒട്ടും സാംസ്‌കാരിക മാതൃകയല്ലാത്ത താങ്കളുടെ സാംസ്ക്കാരിക വകുപ്പ് തന്നെ  സംസ്കാരത്തിന് അപമാനമാണ്.മന്ത്രിസഭയിലെ ഒരു നിലക്കും ആവിശ്യമില്ലാത്ത വകുപ്പാണ് സാംസ്ക്കാരിക  വകുപ്പ് .
അറിവുകളുടെയും ആശയേങ്ങളുടെയും പ്രസരണം ചെയ്യുന്നതിലൂടെ നല്ല പൗരന്മാരെ  സൃഷ്ടിക്കാൻ മാധ്യമങ്ങൾക്കു കഴിയും .അതിന്റെ അടിസ്ഥാന ഘടകം നല്ല വിദ്യാസമ്പന്നരായ പ്രൊഫഷണലായ മാധ്യ്മ പ്രവർത്തകരിലാണ് നിലനിൽക്കുന്നത് . ജേണലിസത്തിനോടുള്ള  നല്ല താല്പര്യത്തെ മുൻനിർത്തി  ജേർണലിസം പഠിച്ച എത്ര ജേര്ണലിസ്റ്റുകൾ  ഉണ്ട്  കേരളത്തിൽ !ഡോക്ടറാകാൻ ,എൻജിനീയറാകാൻ ,  പ്രൊഫസറാകാൻ ,ടീച്ചറാകാൻ  സാധിച്ചില്ലെങ്കിൽ  അവസാനത്തെ ആഗ്രഹം സാധിച്ചെടുത്ത ജേര്ണലിസ്റ്റുകളാണ്  കേരളത്തിൽ അധികവും !ഒരു രാജ്യത്തെ ഏറ്റവും ബുദ്ധിവൈഭവമുള്ളവരാണ്  ജേണലിസ്‌റ്റുകൾ ആകേണ്ടത് !! നല്ലതു പ്രചരിപ്പിക്കുന്നതിലാണ് ഒരു രാഷ്ട്രം നിലനിൽക്കുന്നത് ! നല്ലതെന്നു തെരഞ്ഞുടുക്കാൻ  കഴിയൂന്ന ,ആരോടും അനുഭാവമില്ലാതെ നിഷ്പക്ഷത  എന്തെന്ന് അറിയാവുന്ന എത്ര ജേര്ണലിസ്റ്റുകൾ  ഇന്ന് കേരളത്തിലുണ്ട് ?മാധ്യമത്തിന്റെ  മധ്യമഭാവം  നഷ്ടപ്പെട്ടതാണ് ഇന്ന് കേരളത്തിലെ സാമാന്യ സമുഖം അനുഭവിക്കുന്ന വിനാശത്തിന്റെ ,
വ്യഥയൂടെ  തുടക്കം .
(Dr.Sasi)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക