Image

തിരുവല്ല അസ്സോസിയേഷന്‍ ഓഫ് ഡാളസിന് നവനേതൃത്വം

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലിന്‍ Published on 23 February, 2012
തിരുവല്ല അസ്സോസിയേഷന്‍ ഓഫ് ഡാളസിന് നവനേതൃത്വം
ഡാളസ് : ഡാളസ്സിലെ തിരുവല്ലാ നിവാസികളുടെ സംഘടനയായ തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ 2012-14 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കരോള്‍ട്ടന്‍ പബ്ലിക്ക് ലൈബ്രറി ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ് സോണി ജേക്കബ് അദ്ധ്യക്ഷനായിരുന്നു. നിരണം ഭദ്രാസനാധിപനും വര്‍ഷങ്ങളോളം തിരുവല്ലയിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപോലീത്തക്കും, തിരുവല്ലാ അസോസിയേഷന്റെ അഭ്യൂദയകാംഷിയും, പ്രസ്ഥാനം ഉണ്ടാകുവാന്‍ കാരണഭൂതനുമായ അഡ്വ. വര്‍ഗീസ് മാമ്മന്റെ പിതാവും, മാര്‍ത്തോമാ സഭയുടെ സീനിയര്‍ വൈദികനുമായിരുന്ന റവ. ഫാദര്‍ പി.ഡി. മാമ്മന്‍ എന്നിവരുടെ വേര്‍പാടില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്.

 പുതിയ ഭാരവാഹികളായി പ്രസിഡന്റ്- കെ.വി. ജോസഫ്, വൈസ് പ്രസിഡന്റ്-സജി നായര്‍, സെക്രട്ടറി- ബിജു വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി- ഷിബു ഫിലിപ്പ്, ട്രഷറര്‍ - മാത്യൂ സാമുവേല്‍ , കോ-ഓര്‍ഡിനേറ്റര്‍-ബിനു തോമസ്, പി.ആര്‍.ഒ- സുനില്‍ വര്‍ഗീസ്, കമ്മിറ്റി മെംമ്പേഴ്‌സ്-സോണി ജേക്കബ്, സനു മാത്യൂ, അഞ്ചു മാത്യൂ, അനില്‍ ജേക്കബ്, എബി എബ്രഹാം, ഷിജു ഏബ്രഹാം, തമ്പി വര്‍ഗീസ്, ജെ.പി. ജോണ്‍ , മഞ്ചേഷ് ചാക്കോ എന്നിവരെ യോഗം തിരഞ്ഞെടുത്തു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തനിക്ക് നല്‍കിയ സഹകരണത്തിന് മുന്‍ പ്രസിഡന്റ് സോണി ജേക്കബ് നന്ദി അര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കി വന്ന സഹരണം വീണ്ടും എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് കെ.വി. ജോസഫ് ഉം സെക്രട്ടറി ബിജു വര്‍ഗീസും പറഞ്ഞു. കഴിഞ്ഞ വര്‍ഷം അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തിരുവല്ലയിലെ രണ്ട് സ്‌ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠന സഹായം നല്‍കിയും, ശാരീരികവും സാമ്പത്തികവുമായി ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ട് പേര്‍ക്ക് വീടു വെച്ച് കൊടുത്തും, ജപ്പാനിലുണ്ടായ സുനാമിയില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് സാല്‍വേഷന്‍ ആര്‍മിയില്‍ കൂടെ സാമ്പത്തിക സഹായം നല്‍കിയും, ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ച് താങ്ക്‌സ് ഗിവിങ്ങ് ദിവസം തൊഴില്‍ രഹിതരും ഭവനരഹിതരുമായ 1500 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തും തിരുവല്ല അസോസിയേഷന്‍ മറ്റ് പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി അസോസിയേഷന്‍ സജീവമായി രംഗത്തുണ്ടാവുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.
തിരുവല്ല അസ്സോസിയേഷന്‍ ഓഫ് ഡാളസിന് നവനേതൃത്വംതിരുവല്ല അസ്സോസിയേഷന്‍ ഓഫ് ഡാളസിന് നവനേതൃത്വംതിരുവല്ല അസ്സോസിയേഷന്‍ ഓഫ് ഡാളസിന് നവനേതൃത്വംതിരുവല്ല അസ്സോസിയേഷന്‍ ഓഫ് ഡാളസിന് നവനേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക