Image

നാമ'ത്തിന് പുതിയ സാരഥികള്‍, പുതിയ ദിശകള്‍

ജോയിച്ചന്‍ പുതുക്കുളം Published on 25 February, 2017
നാമ'ത്തിന് പുതിയ സാരഥികള്‍, പുതിയ ദിശകള്‍
ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളികളുടെ കലാസാഹിത്യസാംസ്കാരിക വേദിയും പ്രതികരണ കൂട്ടായ്മയുമായ നാമത്തിനു പുതിയ സാരഥികളായി. മലയാളിസമൂഹത്തിന്റെ മനസ്സ് അറിഞ്ഞ് പ്രതികരിക്കുകയും അവരുടെ സര്‍ഗ്ഗശക്തിക്കും സംഘശക്തിക്കും തണലുമായി പ്രവര്‍ത്തിക്കുകയാണ് നാമം (നോര്‍ത്ത് അമേരിക്കന്‍ മലയാളീസ് & അസോസിയേറ്റഡ് മെംബേഴ്‌സ് ). സംസ്കാരം ,തനിമ, സൗഹൃദം, സംഘാടനം എന്നിവയാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.നാമത്തിന്റെ പുതിയഥായി തെരഞ്ഞെടുത്ത കമ്മിറ്റിയുടെ അധികാര
കൈമാറ്റ ചടങ്ങു ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ നടന്നു . നാമത്തിന്റെ സ്ഥാപക ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ സെക്രട്ടറി ജനറല്‍ ആയി നിയമിതനായി . മാലിനി നായര്‍ പ്രസിഡന്റ് ,സജിത്ത് ഗോപിനാഥ് സെക്രട്ടറി അനിതാ നായര്‍ ട്രഷറര്‍ ,അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജിതേഷ് തമ്പിയെയും തെരഞ്ഞെടുത്തു .

നാടും നാട്ടാരേയും വിട്ട് ജീവനോപായത്തിനായ് അമേരിക്കന്‍തിരക്കിന്റെ ഭാഗമായിമാറിയ മലയാളിസമൂഹത്തിനു ഒരു മരുപ്പച്ചയാണ് നാമം. അസംഘടിതരായ മലയാളികളെ ഒരു തണലില്‍ ഒത്തൊരുമിപ്പിച്ച് അമേരിക്കന്‍ സാമൂഹികരാഷ്ട്രീയതൊഴില്‍മേഖലയില്‍നിന്നുമുള്ള തിരിച്ചടികളെ
നേരിടുന്നതിനു ശക്തിനല്കുയാണ് നാമം. മാറിവരുന്ന രാഷ്ട്രീയ സാഹചര്യത്തെ ജാഗ്രതയോടെ വീക്ഷിക്കുച്ച് അതിനനുസരിച്ച് വേണ്ട മുന്നൊരുക്കങ്ങള്‍ എടുക്കാന്‍ മലയാളികള്‍ തയ്യാറാകേണ്ടതുണ്ട്. അതിനുള്ള ഒരു കരുതല്‍കൂടിയാണ് നാമം എന്ന് അതിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കാട്ടിത്തരുന്നു എന്ന് നാമം സെക്രട്ടറി ജനറല്‍ മാധവന്‍ ബി നായര്‍ പറഞ്ഞു . പക്ഷംചേരാതെ മലയാളികളുടെ മുഴുവന്‍ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയാണ് നാമത്തിന്റെ രീതി. ഒരുതരത്തിലുള്ള വിഭാഗീയതയും നാമത്തിന്റെ പ്രവര്‍ത്തനത്തിലില്ല. തികച്ചും സേവനപരതയോടെ മലയാളിസഹോദരങ്ങളുടെ കൂടെ എപ്പോഴും നിലകൊള്ളുന്ന മാതൃകയാണ്.

നാട്ടില്‍നിന്നും വിട്ടകന്ന് മറ്റൊരു സംസ്കാരത്തിന്റെയും ജീവിതരീതിയുടേയും ഭാഗമാകുമ്പോഴും നമ്മുടെ തനതുജീവിതമൂല്യങ്ങളും പൈതൃകവും കാത്തുസൂക്ഷിക്കാനും പുത്തന്‍തലമുറയിലേക്ക് പകരുവാനുമുള്ള സംഘടനയുടെ പരിശ്രമം അഭിനന്ദനീയമാണ്. ജന്മനാടിനോടും മാതൃഭാഷയോടും സാഹിത്യത്തിനോടും വിധേയമായി നിന്ന് വിവിധരംഗത്തു പ്രവര്‍ത്തിക്കുന്ന മലയാളിപ്രതിഭകളെ കണ്ടെത്തി ആദരിക്കാനും പ്രോത്സാഹിപ്പിക്കാനും നാമം ശ്രദ്ധിക്കുന്നു. ഈ
ലക്ഷ്യമാണ് രണ്ടുവര്‍ത്തിലൊരിക്കല്‍ പ്രഖ്യാപിക്കുന്ന എക്‌സലന്‍സ് അവാര്‍ഡുകള്‍. പൊതുസമൂഹത്തിന്റെ ശ്രദ്ധയും അംഗീകാരവും നേടിയെടുത്ത ഈ പുരസ്കാരം നാമത്തിന്റെ പ്രസക്തിയും ജനകീയമൂല്യവും ബൗദ്ധികനിലപാടും സാക്ഷ്യപ്പെടുത്തുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ബൈലോയില്‍ സാരമായ ഭേദഗതികള്‍ക്കാണ് രണ്ടുവര്‍ത്തിലൊരിക്കല്‍കൂടുന്ന പൊതുയോഗം അംഗീകാരം നല്കിയിരിക്കുന്നത്. ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍വച്ചു നടന്ന പൊതുയോഗം ചെയര്‍മാന്‍എന്ന പദവി റദ്ദാക്കുകയും പകരം സെക്രട്ടറി ജനറല്‍ എന്ന പദവി സൃഷ്ടിക്കുകയും ചെയ്തു. നിലവിലെ ചെയര്‍മാന്റെ സ്ഥാനവും അധികാരവുമാണ് സെക്രട്ടറി ജനറലില്‍ നിഷ്പ്തമാകുന്നത്. വൈകിട്ട് 8 മണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രാദേശികഘടകത്തില്‍നിന്നും നിരവധി പ്രതിനിധികള്‍ പങ്കെടുത്തു. സംഘടനയും സംഘടനയുടെ നയരൂപീകരണ പ്രവര്‍ത്തനങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്നതുമായ എല്ലാ അധികാരങ്ങളും നിര്‍വ്വഹിക്കുന്ന ക്യാബിനറ്റായി മാധവന്‍ ജി നായര്‍ നേതൃത്വംനല്കുന്ന ഗവേര്‍ണിംങ് കമ്മിറ്റി
പ്രവര്‍ത്തിക്കും. സെക്രട്ടറി ജനറലായിരിക്കും ഇതിന്റെ അദ്ധ്യക്ഷന്‍. പുതിയ പ്രസിഡന്റായി മാലിനി നായരും, സെക്രട്ടറിയായി സജിത്ത് ഗോപീനാഥും അനിതാ നായര്‍ ട്രഷാറായുമുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റിയും ചുമതലയേറ്റു.

ഡോ. ഗീതേഷ് തമ്പി ചെര്‍മാനായി പുതിയ അഡൈ്വസറി കമ്മിറ്റി നിലവില്‍വന്നു. എല്ലാ സഹോദരസംഘടനകളുടെ പ്രസിഡന്റുമാര്‍ ഈ കമ്മിറ്റിയില്‍ മെമ്പറുമാരാണ്. മഞ്ച് പ്രസിഡന്റ് സൈമണ്‍ ആന്റണി ഈ കമ്മിറ്റിയില്‍ മെമ്പറാണെന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. കൂടാതെ ആന്റണി വര്‍ഗ്ഗീസ്, ഉലഹന്നാന്‍, സുബ്രഹ്മണ്യന്‍, സുനില്‍നമ്പ്യാര്‍, രഞ്ചിത്പിള്ള എന്നിവരും നാമം ലൈഫ്‌മെമ്പറന്മാരായി വരും. എഡിസണ്‍ഹോട്ടലിലെ നയനാഭവും പ്രൗഢുമായ വേദി പിന്നീട് വിവിധ വിനോദപരിപാടികള്‍കൊണ്ടു ഉജ്ജ്വലമായി. ദിവ്യരായ സാംസ്കാരികസാഹിത്യസാമൂഹികപ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്ത ചടങ്ങ് മലയാളികളുടെ ഒത്തൊരുമയും കലാസാംസ്കാരികമൂല്യവും വിളിച്ചോതുന്നതായിരുന്നു. സെക്രട്ടറി ജനറല്‍ ചടങ്ങിനു ദീപം തെളിച്ചു. അമേരിക്കന്‍ മലയാളികളുടെ അഭിമാനസ്തംഭമായ ഫൊക്കാനയുടെ, പ്രസിഡന്റ് ശ്രീ. തമ്പി ചാക്കോ, മലയാളി ചേമ്പര്‍ ഓഫ് പ്രസിഡന്റ് വര്‍ഗ്ഗീസ് ഉലഹന്നാന്‍, എഴുത്തുകാരന്‍ ഡോ.എകെബിപിള്ള എന്നിവരുടെ സാന്നിദ്ധ്യവും ചടങ്ങനു മാറ്റുകൂട്ടി.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മുന്‍ നാമം എക്‌സലന്‍സ് പുരസ്കാര ജേതാവും ചടങ്ങില്‍ പങ്കെടുത്തു. ആണ്‍കുട്ടികള്‍ കാഴ്ചവച്ച വര്‍ണ്ണശബളിതമായ സമൂഹനൃത്തവും ഫാഷന്‍ ഷോയും പ്രേക്ഷകരെ ആകര്‍ഷിച്ചു. മുപ്പത് സുന്ദരികളായ
യുവതികള്‍ ചേര്‍ന്ന് അവതരിപ്പിച്ച നൃത്തനിശ ചടങ്ങിന്റെ അഴകിനു തിലകം ചര്‍ത്തി. സുമാനായര്‍, സജീ ആനന്ദ് എന്നീവരുടെ സ്വരമാധുരിയില്‍ സദസ്സ് പുളകമാര്‍ന്നു. ഒത്തിരി പ്രതീക്ഷകളും കരുതല്‍ സന്ദേശങ്ങളുമായാണ് എഡിസണില്‍ നാമം ആഘോഷങ്ങള്‍ക്ക് യവനിക വീണത്.
നാമ'ത്തിന് പുതിയ സാരഥികള്‍, പുതിയ ദിശകള്‍നാമ'ത്തിന് പുതിയ സാരഥികള്‍, പുതിയ ദിശകള്‍നാമ'ത്തിന് പുതിയ സാരഥികള്‍, പുതിയ ദിശകള്‍നാമ'ത്തിന് പുതിയ സാരഥികള്‍, പുതിയ ദിശകള്‍നാമ'ത്തിന് പുതിയ സാരഥികള്‍, പുതിയ ദിശകള്‍
Join WhatsApp News
Vayanakkaran 2017-02-25 19:20:37
Still Namam is a religious organization. Nama is a vargieeya Association. Look at the new office holders. Here also the elected officers all seems to belong to one religious group. Also Chair man became secretary Geneneral. Old wine in new bottle. The Chair man/ or secretary general look like permanent. and it seems his own religios organizational property. To get a bi post in FOKANA, abain some kind of Urundu kali or bla.. bla.. saying. This is also just like Tamilnadu Sasikala type of petty or penny organization. There is another petty small press club also headed by a permanent charman post. There also he sits permanently and he pick and choose the rest of the committe year after year. Butone thing if some body question means all non profit organization must follow democratic election process
പ്രവാസി സ്വദേശി 2017-02-26 09:42:08
കടലാസു സംഘടനയായ നാമം ഒരു ജാതിക്കാര്‍ക്കു വേണ്ടി മാത്രം തുടങ്ങിയതാണ്. 

കഴിഞ്ഞ ഫൊക്കാന ഇലെക്ഷനില്‍ നാമം (നായര്‍ മഹാമണ്ഡലം) എന്ന വര്‍ഗീയ സംഘടനയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നു ഇപ്പോള്‍ വെള്ള പൂശി പുതിയ പെരിട്ടുകൊണ്ട് ഇറങ്ങിയിരിക്കുകയാണ്.
Keen observer 2017-02-26 21:07:45
Here I think all the commentators are saying the truth. Look at the past history of "Namam" It gave some community awrds and useless ponnadas to some so called fake community servants, always stand for fake news and photos with a fake smiles. All the time the Namam officers belonged to one religiious group only. Then how we can call that it is secular and social and how they can get admission in FOKANA?
vakradrshti 2017-02-26 17:19:07
നാണമില്ലാത്ത നാലഞ്ച് നസ്രാണികൾക്കു ഫ്രീ ശാപ്പാട് നൽകി അവരെ "നാമം" എന്ന നായർ സംഘടനയിൽ തിരുകി കയറ്റി നാമം ഇപ്പോൾ ഒരു സാംസ്‌കാരിക സംഘടന ആയി. അടുത്ത ഫൊക്കാന പ്രസിഡന്റ് പദത്തിലേക്ക് ഒരു മുഴം മുൻപേ എറിഞ്ഞ ഏറു. നല്ല ബുദ്ധി.
member 2017-02-27 10:00:25
we all know the trouble makers. They have to go, fake smile, free food and drink. they won't get out, they cling on to power.
Fortunrteller 2017-02-27 02:01:58
പേര് മാറ്റിയത് കൊണ്ടൊന്നും രക്ഷയില്ല നായർസാബ്! അടുത്ത ജനറൽ കൗൺസിലിലും എതിർപ്പുണ്ടാകും. കേരളത്തിലെ പി.സി. ജോർജിന്റെ അവസ്ഥ വരും.
വത്സലന്‍ 2017-02-27 10:33:50
വെറും എട്ടോ ഒന്‍പതോ സ്ത്രീകള്‍ അവതരിപ്പിച്ച ഡാന്‍സിനെയാണോ മുപ്പതു പേരെന്നു അതിശയോക്തി കലര്‍ത്തി പറഞ്ഞിരിക്കുനത് :) 

ഫേസ് ബുക്കില്‍ ഫോട്ടോ കണ്ടു, പന്കെടുതവരുടെ പ്രതികരണവും കേട്ടു.

വടാഭിഷേകമായിരുന്നു പ്രധാന ഇനം എന്നു കേട്ടത് :D
വിരൂപാക്ഷി 2017-02-27 18:38:07
News says: "മുപ്പത് സുന്ദരികളായ യുവതികള്‍ ചേര്‍ന്ന് അവതരിപ്പിച്ച നൃത്തനിശ ചടങ്ങിന്റെ അഴകിനു തിലകം ചര്‍ത്തി"

എല്ലാ സ്ത്രീകളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സുന്ദരികളാണ്, അതു പ്രത്യേകിച്ചു പറയുക വഴി എന്താണ് ഉദ്ദേശിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക