Image

'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' - വ്യാജന്‍ ഇന്‍റര്‍നെറ്റില്‍

Published on 26 February, 2017
'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' - വ്യാജന്‍ ഇന്‍റര്‍നെറ്റില്‍



കൊച്ചി: സൂപ്പര്‍ താരം മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്‍റെ വ്യാജന്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തു. 

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 20നാണ്‌ ജിബു ജേക്കബ്‌ സംവിധാനം ചെയ്‌ത ചിത്രം റിലീസ്‌ ചെയ്‌തത്‌. 

മീനയാണ്‌ ചിത്രത്തിലെ നായിക. കുടുംബ ബന്ധങ്ങളിലെ കെട്ടുറപ്പിന്‍റെ കഥപറയുന്ന ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ്‌ ഇന്‍റര്‍നെറ്റില്‍ വ്യാജന്‍ പ്രത്യക്ഷപ്പെട്ടത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക