Image

ന്യൂ ഓര്‍ലിയന്‍സ് പരേഡിനിടയിലേക്കു ട്രക്ക് പാഞ്ഞുകയറി 28 പേര്‍ക്കു പരുക്ക്

പി.പി. ചെറിയാന്‍ Published on 26 February, 2017
ന്യൂ ഓര്‍ലിയന്‍സ് പരേഡിനിടയിലേക്കു ട്രക്ക് പാഞ്ഞുകയറി 28 പേര്‍ക്കു പരുക്ക്

 ന്യൂ ഓര്‍ലിയന്‍സിലെ മാര്‍ഡി ഗ്രാ പരേഡിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ 28 പേര്‍ക്കു പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.  യുവാവ് ഓടിച്ചിരുന്ന ചെറിയ ട്രക്ക് രണ്ടു കാറുകളുമായി കൂട്ടിയിച്ച ശേഷമാണ് ജനക്കൂട്ടത്തിനിടയിലേക്കു പാഞ്ഞു കയറിയത്. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീകരാക്രമണമല്ലെന്നു പൊലീസ് വ്യക്തമാക്കി.

ഒരു വനിതാ പൊലീസ് ഓഫീസറും കുഞ്ഞു കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരുക്കേറ്റതായി പൊലീസ് ചീഫ് മൈക്കിള്‍ ഹാരിസണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ന്യൂ ഓര്‍ലിയന്‍സ് പരേഡിനിടയിലേക്കു ട്രക്ക് പാഞ്ഞുകയറി 28 പേര്‍ക്കു പരുക്ക്ന്യൂ ഓര്‍ലിയന്‍സ് പരേഡിനിടയിലേക്കു ട്രക്ക് പാഞ്ഞുകയറി 28 പേര്‍ക്കു പരുക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക