Image

പി.കെ കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി

Published on 26 February, 2017
പി.കെ കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി
ചെന്നൈ: മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ ദേശീയ പ്രവര്‍ത്തക സമിതി തിരഞ്ഞെടുത്തു. പ്രൊഫ. ഖാദര്‍ മൊയ്തീനാണ് ദേശീയ അധ്യക്ഷന്‍. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍.
ഇ.ടി മുഹമ്മദ് ബഷീറാണ് പുതിയ ഓര്‍ഗനൈസിംഗ് സെക്രട്ടറി. പി .വി അബ്ദുല്‍ വഹാബിനെ ട്രഷററായും തെരഞ്ഞെടുത്തു. അഡ്വ. ഇഖ്ബാല്‍, തസ്തഗീര്‍ ആഗ (വൈസ് പ്രസിഡന്റ്), എം.പി അബ്ദുസമദ് സമദാനി, ഖുറം അനീസ് , ഷഹന്‍ഷാ ജഹാംഗീര്‍, നഈം അക്തര്‍, സിറാജ് ഇബ്രാഹീം സേട്ട് (സെക്രട്ടറിമാര്‍), കൗസര്‍ ഹയാത് ഖാന്‍ , ബാസിത്, ഷമീം, ഷറഫുദ്ദീന്‍, ഡോ.മതീന്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക