Image

മോഹന്‍ലാലും ജയരാജും തമ്മിലുള്ള പ്രശ്‌നത്തിന് പിന്നിലെന്ത് ? ജയരാജ് പറയുന്നത്

Published on 26 February, 2017
മോഹന്‍ലാലും ജയരാജും തമ്മിലുള്ള പ്രശ്‌നത്തിന് പിന്നിലെന്ത് ? ജയരാജ് പറയുന്നത്


മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ സംവിധായകരില്‍ ഒരാളാണ് ജയരാജ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായ മോഹന്‍ലാലുമൊത്ത് അദ്ദേഹത്തിന് സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്തായിരിക്കും അതിന്റെ കാരണം ? അതിന് ജയരാജിന്റെ കൈയില്‍ തന്നെ ഉത്തരമുണ്ട്. ‘ദേശാടനം’ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിന്റെ നിര്‍മ്മാണക്കമ്പനി ഒരു ചിത്രം ചെയ്യാന്‍ ജയരാജിനെ ക്ഷണിച്ചതാണ്.

ആ പ്രൊജക്ട് ഏറെ മുന്നോട്ടുപോകുകയും തന്റെ ദക്ഷിണാഫ്രിക്കന്‍ യാത്ര പോലും അതിനായി മോഹന്‍ലാല്‍ മാറ്റിവയ്ക്കുകയും ചെയ്തതാണ്. എന്നാല്‍ അവസാന നിമിഷം വ്യക്തിപരമായ ഒരു കാരണത്താല്‍ ജയരാജ് ആ പ്രൊജക്ടില്‍ നിന്ന് പിന്‍മാറി.

ആ സംഭവം ഒരുപക്ഷേ മോഹന്‍ലാലിന് ഏറെ അസ്വസ്ഥത ഉണ്ടാക്കിയിരിക്കാമെന്ന് ജയരാജ് പറയുന്നു. പിന്നീട് പലപ്പോഴും ജയരാജ് പൂര്‍ണമായ തിരക്കഥയോടെ മോഹന്‍ലാലിനെ സമീപിച്ചപ്പോഴും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. ആര്‍ജെ മാത്തുക്കുട്ടിയുടെ റെഡ് കാര്‍പ്പറ്റിലാണ് ജയരാജ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക