Image

ഡബ്ലിനില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ മാര്‍ച്ച് 18ന്

Published on 26 February, 2017
ഡബ്ലിനില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ മാര്‍ച്ച് 18ന്


ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ മാര്‍ച്ച് 18ന് (ശനി) ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് ജോസഫ്‌സ് മാസ് സെന്ററിലെ മെറിയോന്‍ റോഡ് ഔര്‍ ലേഡി ക്യൂന്‍ പീസ് ദേവാലയത്തിലാണ് ചടങ്ങുകള്‍. വിശുദ്ധ കുര്‍ബാന, വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ലദീഞ്ഞ്, നൊവേന, തിരുനാള്‍ നേര്‍ച്ച എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും. 

വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്ക മാസാചരണത്തോടനുബന്ധിച്ച് തിരുനാളിലേക്ക് ഏവരെയും ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലിന്മാരായ ഫാ. ജോസ് ഭരണിക്കുളങ്ങരയും ഫാ. ആന്റണി ചീരംവേലിലും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക