Image

ഓസ്കർ 2017: മികച്ച നടന്‍ കെയ്‌സി അഫ്‌ലെക്, നടി എമ്മ സ്റ്റോണ്‍, സംവിധായകന്‍ ചാസെല്ല, ചിത്രം മൂൺ ലൈറ്റ്

Published on 27 February, 2017
ഓസ്കർ 2017: മികച്ച നടന്‍ കെയ്‌സി അഫ്‌ലെക്, നടി എമ്മ സ്റ്റോണ്‍, സംവിധായകന്‍ ചാസെല്ല, ചിത്രം മൂൺ ലൈറ്റ്
ലോസ് ആഞ്ചലസ്: 89-ാം ഓസ്‌കറില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് കെയ്സി അഫ്ലെക്. മാഞ്ചസ്റ്റര്‍ ബൈ ദ സീ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കെയ്സി അഫ്ലെക് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കിയത്. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ ലാ ലാ ലാന്‍ഡിനെ പിന്തള്ളി മൂണ്‍ ലൈറ്റ് സ്വന്തമാക്കി. ആദ്യം പുരസ്‌കാരം ലാ ലാ ലാന്‍ഡിന് എന്നാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് മൂണ്‍ ലൈറ്റിനാണെന്ന് തിരുത്തുകയായിരുന്നു. 

എമ്മ സ്റ്റോണാണ് മികച്ച നടി. ലാ ലാ ലാന്‍ഡിലെ അഭിനയത്തിനാണ് എമ്മയ്ക്ക് ഓസ്‌കര്‍. കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ലിയൊനാര്‍ഡോ ഡികാപ്രിയോയാണ് മികച്ച നടിക്കുള്ള അവാര്‍ഡ് സമ്മാനിച്ചത്. മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ലാ ലാ ലാന്‍ഡിന്റെ സംവിധായകന്‍ ഡാമിയന്‍ ചാസെല്ലെയ്ക്കാണ്. ഈ വിഭാഗത്തില്‍ ഓസ്‌കര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ എന്ന നേട്ടവും 32കാരനായ ചാസെല്ല കരസ്ഥമാക്കി. മികച്ച നടി, സംവിധായകന്‍ തുടങ്ങി ആറ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ലാ ലാ ലാന്‍ഡ് സ്വന്തമാക്കി. 14 നോമിനേഷനുകളാണ് ലാ ലാ ലാന്‍ഡിനു ലഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക